സഹകരണ നിക്ഷേപ ഗ്യാരണ്ടി സ്കീം അപാകതകള്‍ പരിഹരിക്കണം, വി.ഡി. സതീശന്
കാട്ടൂര്‍: സഹകരണ വകുപ്പ്, സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി ഏര്‍പ്പെടുത്തിയിട്ടുളള സഹകരണ നിക്ഷേപ ഗ്യാരണ്ടി സ്കീം അപാകതകളും, പോരായ്മകളും പരിഹരിച്ചാല്‍ മാത്രമേ സഹകരണ മേഖലയില്‍ നിക്ഷേപിക്കുന്ന സാധാരണക്കാര്‍ക്കും, കര്‍ഷകര്‍ക്കും ഉപകരിക്കുകയുളളൂവെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 3000 ചതുരശ്ര അടിയില്‍ പണിതീര്ത്തിട്ടുളള കെഎസ്സി ബാങ്ക് ടവറും, ബ്രാഞ്ച് ഓഫീസും, നീതി സ്റ്റോറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയയായിരുന്നു അദ്ദേഹം. ടി.എന്‍. പ്രതാപന് എംപി അധ്യക്ഷത വഹിച്ചു. ആദ്യ നിക്ഷേപവും സെഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനവും ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ്, ബിജെപി കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആശിഷ ടി. രാജ്, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് വി.എ. ഇസ്മായില്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എ. വര്‍ഗീസ്, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വൈസ് പ്രസിഡന്റ് ഇ.ഡി. സാബു, എസ്എന്‍ഡിപി ക്ഷേത്രം പ്രസിഡന്റ് രാജന് മുളങ്ങാടന്‍, ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍ സത്താര്‍ എന്നിവര്‍ പ്രസംഗിച്ചു.