‘ഭവന രഹിത വിമുക്ത ഇടവക’ ; താഴെക്കാട് ഇടവക നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം നടത്തി.
താഴെക്കാട്: ‘ഭവന രഹിത വിമുക്ത ഇടവക’ പദ്ധതിയുടെ ഭാഗമായി താഴെക്കാട് ഇടവകയില്‍ ഒരു ഭവനം രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വെഞ്ചിരിച്ച് താക്കോല്‍ ദാനം നിര്‍വഹിച്ചു. സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തിലെ വലിയ തിരുനാളിനോടനുബന്ധിച്ച് രൂപം കൊണ്ട വീടില്ലാത്തവര്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചു നല്കുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ ആദ്യത്തെ ഭവനം പൂര്‍ത്തീകരിച്ച് നല്കി. ആര്‍ച്ച് പ്രീസ്റ്റ് പ്രഫ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. സിബിന് വാഴപ്പിള്ളി, ഫാ. ലിജോ കോങ്കോത്ത്, കൈക്കാരന്മാര്, കുടുംബക്ഷേമനിധി അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഭവന നിര്‍മാണത്തിനായി സ്ഥലം സൗജന്യമായി നല്കിയ ഡൈസന്‍ കൂന്തിലിക്ക് നന്ദി അര്‍പ്പിച്ചു.