കെ.വി. ഉണ്ണിയുടെ നാലാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ദിച്ച് അനുസ്മരണ സമ്മേളനം നടന്നു
ഇരിങ്ങാലക്കുട: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കമ്മ്യൂണിസ്റ്റുകാര്‍ കാണിച്ചത് ഉയര്‍ന്ന മാതൃകകളായിരുന്നുവെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വക്കേറ്റ് ടി.ആര്. രമേഷ്കുമാര്‍ അഭിപ്രായപ്പെട്ടു. അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുക, സഞ്ചാര സ്വാത്രന്ത്യത്തിനു വേണ്ടി നടന്ന കുട്ടംകുളം സമരത്തിന്റെ പോരാളികളില്‍ പ്രധാനിയാവുക, പലതവണ അധികാരികളുടെ കൊടിയ മര്ദ്ദനത്തിരയാവുക തുടങ്ങിയ ത്യാഗപൂര്‍ണമായ ജീവിതകടമ്പ കടന്ന കമ്മ്യൂണിസ്റ്റ് പോരാളി കെ.വി. ഉണ്ണിയുടെ നാലാം ചരമാവാര്ഷിക ദിനാചരണത്തോടനുബന്ദിച്ച് സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിലൊന്നായ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേഷ്കുമാര്‍, മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു. എഐടിയുസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് മുഖ്യപ്രഭാഷണം നടത്തി. കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, കെ.വി. രാമകൃഷണന്, ഇരിങ്ങാലക്കുട റേഞ്ച് ചെത്ത് തൊഴിലാളി യൂണിയന് മണ്ഡലം സെക്രട്ടറി കെ.വി. മോഹനന് എന്നിവര്‍ സംസാരിച്ചു. രാവിലെ ഉണ്ണിയേട്ടന്റെ വസതിയില്‍ നടന്ന പുഷ്പ്പാര്‍ച്ചനയില്‍ പി. മണി, വിക്രമന്, കെ.കെ. ശിവന് എന്നിവരും, മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്പില് നടന്ന പുഷ്പാര്‍ച്ചനക്ക് പി. മണി, കെ.എസ്. പ്രസാദ് എന്നിവരും നേതൃത്വം നല്കി.