വായനയാണ് ലഹരി പദ്ധതിയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. വി.പി. ആന്റോ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റും ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് ഓള്‍ഡ് വളണ്ടിയേഴ്സ് അസോസിയേഷന് നോവയും സംയുക്തമായി സ്കൂളുകളില്‍ സംഘടിപ്പിക്കുന്ന ലഹരിക്കെതിരായുള്ള ക്യാമ്പയിന്റെ ഭാഗമായി വായനയാണ് ലഹരി എന്ന പദ്ധതിയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. വി.പി. ആന്റോ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റെജി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നോവ കമ്മറ്റിയംഗം തിലകന് മാസ്റ്റര്‍ ഹെഡ് മിസ്ട്രസ് ലത ടീച്ചറര്ക്ക് പുസ്തകങ്ങള്‍ കൈമാറി. നോവ ചെയര്മാന് സുരേഷ് കടുപ്പശ്ശേരിക്കാരന്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ മുരളി മാസ്റ്റര്‍, കോഓര്‍ഡിനേറ്റര്‍ സബീന, രമ്യ ഉണ്ണി, സുധീര്‍ മാസ്റ്റര്‍, നോവ എക്സിക്യുട്ടീവ് അംഗങ്ങളായ പ്രിയന് ആലത്ത്, ടെല്‍സണ്‍ കോട്ടോളി, സി.ജെ. നിക്സന്, നോവ കണ്‍വീനര്‍ വിന്‍സെന്റ് പള്ളായി, നോവ ട്രഷറര്‍ പ്രിയദര്‍ശനി, കൃഷ്ണപ്രിയ എന്നിവര്‍ പ്രസംഗിച്ചു. പാഥേയം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ നാനൂറ്റി പന്ത്രണ്ട് പൊതി ചോറുകള് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും തൃശൂര്‍ റൗണ്ടിലും വിതരണം ചെയ്തു. കുട്ടികള്‍ അവരവരുടെ വീടുകളില്‍ നിന്നാണ് പൊതി ചോറുകള് കൊണ്ടുവന്നത്.