ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് ദേശീയ റാങ്കിംഗില്‍ ഉജ്ജ്വല നേട്ടം
നാക് ഗ്രേഡിംഗില്‍ 3.66 പോയിന്റോടെ എ++.
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗ്രേഡ് പോയിന്റ് കരസ്ഥമാക്കിയ രണ്ടാമത്തെ വനിതാ കോളജും കേരളത്തിലെ ഒന്നാമത്തെ വനിതാ കോളജുമാണ് സെന്റ് ജോസഫ്സ് കോളജ്.
ഇരിങ്ങാലക്കുട: നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സിലിന്റെ ഫോര്‍ത്ത് സൈക്കിള്‍ അക്രഡിറ്റേഷനില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് 3.66 പോയിന്റോടെ എ++ ന്റെ സുവര്‍ണ നേട്ടം കൈവരിച്ചിരിക്കുന്നു. നിലവില്‍ കോളജിനുണ്ടായിരുന്ന എ ഗ്രേഡ് പദവിയില്‍ നിന്ന് വന്‍ കുതിച്ചു ചാട്ടമാണ് കലാലയം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗ്രേഡ് പോയിന്റ് കരസ്ഥമാക്കിയ രണ്ടാമത്തെ വനിതാ കോളജും കേരളത്തിലെ ഒന്നാമത്തെ വനിതാ കോളജുമാണ് ഇപ്പോള്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്. 201920, 202021 അധ്യയന വര്‍ഷങ്ങളില്‍ കേരള ഗവണ്മെന്റിന്റെ ഇ ലേണിങ് അവാര്‍ഡ് കോളജ് കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച ഐഇഡിസി ക്കുള്ള പുരസ്കാരവും കോളജിന് സ്വന്തമാണ്. ഇന്‍ഡ്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റില്‍ കോളജിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു. അസസ്മെന്റ് കാലയളവില്‍ മൂന്ന് വര്‍ഷം മികച്ച എന്‍എസ്എസ് ഓഫീസര്‍, എന്‍എസ്എസ് യൂണിറ്റ് എന്നിവയ്ക്കുള്ള പുരസ്കാരവും നാലു വര്‍ഷം മികച്ച എന്‍എസ്എസ് വളണ്ടിയേഴ്സിനുള്ള പുരസ്കാരവും സര്‍വ്വകലാശാലാ തലത്തില്‍ കോളജിന് ലഭിച്ചു. ഗവേഷണ രംഗത്തും അതുല്യ സംഭാവനകളാണ് കോളജ് നല്‍കിയിട്ടുള്ളത്. കായിക രംഗത്തും നിരവധി നേട്ടങ്ങള്‍ കോളജ് കരസ്ഥമാക്കിയിട്ടുണ്ട്.
2022 ലെ കേരള കോളജ് ഗെയിംസില്‍ ഓവറോള്‍ ചാമ്പ്യന്മാരായിരുന്നു ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്. ലൈബ്രറി, മലയാളം പുസ്തകങ്ങള്‍ക്കു മാത്രമായി ഒരു ബുക്ക് ടവര്‍, പുരാ ലിപികളുടെയും സംഗീതം, കല, ഗണിതം, ജ്യോതിശാസ്ത്രം തുടങ്ങിയവയുടെയും സമന്വയമായ സ്ക്രിപ്റ്റ് ഗാര്ഡന്, ഓപ്പണ്‍ ജിം, കൊച്ചിന് മ്യൂസിയം, സുവോളജി മ്യൂസിയം, ഹെര്‍ബേറിയം, സിന്തറ്റിക് കോര്‍ട്ട്, മാനുസ്ക്രിപ്റ്റ് റിസര്‍ച്ച് ആന്‍ഡ് പ്രിസര്‍വേഷന്‍ സെന്റര്‍, ഗ്രീന്‍ മാറ്റ് ഐലാബ്, ബിസിനസ് ലാബ്, മീഡിയ ലാബ്, ലാംഗ്വേജ് ലാബ് തുടങ്ങി അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന സജ്ജീകരണങ്ങളാണ് കോളജില്‍ ഒരുക്കിയിരിക്കുന്നത്. കോളജില്‍ എന്‍സിസി യുടെ അമ്പതാം വര്‍ഷം പ്രമാണിച്ചു പണിതീര്‍ത്ത അമര്‍ ജവാന് സ്മാരകം, ബൂട്ട് ഇന്‍ക്യുബേഷന്‍ സെന്റര്‍, സൈക്കോ പാര്‍ക്ക് തുടങ്ങിയവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. കായിക രംഗത്ത് നിരവധി നേട്ടങ്ങള്‍ കോളജ് കരസ്ഥമാക്കിയിട്ടുണ്ട്. 2022 ലെ കേരള കോളജ് ഗെയിംസില്‍ ഓവറോള്‍ ചാമ്പ്യന്മാരായിരുന്നു. രാജ്യാന്തര നിലവാരമുള്ള ഗവേഷണ പ്രബന്ധങ്ങളും സൈറ്റേഷന്‍ ഇന്‍ഡക്സും ഇവിടത്തെ അധ്യാപന മികവിന്റെ നേര്‍ചിത്രങ്ങളാണ്. കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കോമേഴ്സ് എന്നീ റിസര്‍ച്ച് സെന്ററുകള്‍ മാത്രമല്ല സെന്‍ട്രലൈസ്ഡ് റിസര്‍ച്ച് സംവിധാനമുള്ള ഗവേഷണ കേന്ദ്രവും ഇവിടെയുണ്ട്. കൂടാതെ താളിയോലകള്‍, പുരാരേഖകള്‍ തുടങ്ങിയവയുടെ ഗവേഷണത്തിനായി പ്രവര്‍ത്തിക്കുന്ന മാനുസ്ക്രിപ്റ്റ് റിസര്‍ച്ച് സെന്ററില്‍ അഞ്ചു ലക്ഷത്തിലേറെ രേഖകളാണ് ഇതിനോടകം സംരക്ഷിച്ചു നല്‍കിയത്. പ്രളയസമയത്ത് ഏറ്റവും പ്രധാന ആശ്രയമായിരുന്നു ഈ കേന്ദ്രം. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഈ കോളജിലെ പൂര്‍വവിദ്യാര്‍ഥിനിയാണ്. ഡോ. സിസ്റ്റര്‍ എലൈസയാണ് കോളജിന്റെ പ്രിന്‍സിപ്പല്‍. ഡോ. സിസ്റ്റര്‍ ബ്ലെസി, ഡോ. സിസ്റ്റര്‍ ഫഌററ്റ് എന്നിവര്‍ വൈസ് പ്രിന്‍സിപ്പല്‍മാരാണ്. ഡോ. നൈജില്‍ ജോര്‍ജ് ആണ് ഐക്യുഎസി കോര്‍ഡിനേറ്റര്‍.
കൂട്ടായ്മയുടെ വിജയവും വളര്‍ച്ചക്കുള്ള അംഗീകാരവുമാണ് ഈ നേട്ടം ഡോ. സിസ്റ്റര്‍ എലൈസ (പ്രിന്‍സിപ്പല്‍)
ഇരിങ്ങാലക്കുട: കൂട്ടായ്മയിലുള്ള വിജയവും കാലഘട്ടത്തിനനുസരിച്ചുള്ള വളര്‍ച്ചക്കുള്ള അംഗീകാരവുമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ പറഞ്ഞു. മാനേജുമെന്റിന്റെ ഭാഗത്തുനിന്നുള്ള പരിപൂര്‍ണ പിന്തുണയും അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പിടിഎയുടെയും ഭാഗത്തുനിന്നുള്ള ആത്മാര്‍ഥത നിറഞ്ഞ സഹകരണവും ഇതിനു സഹായമേകി. വിദ്യാഭ്യാസ മേഖലയില്‍ പാഠ്യ പാഠ്യേതര രംഗങ്ങളിലുള്ള കാലഘട്ടത്തിനനുസരിച്ചുള്ള പുതിയ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതുവഴി കോളജിന്റെ നിലവാരം ഉയരുകയായിരുന്നു.