സെന്റ്മേരിസ് ഹൈസ്കൂളില്‍ വാര്‍ഷികാഘോഷവും രക്ഷാകര്‍തൃ ദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു
ഇരിങ്ങാലക്കുട: സെന്റ്മേരിസ് ഹൈസ്കൂള്‍ വാര്‍ഷികാഘോഷവും രക്ഷാകര്‍തൃദിനവും യാത്രയയപ്പ് സമ്മേളനവും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ എംപി ടി.എന്‍. പ്രതാപന് മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ മാനേജര്‍ ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഡോ. ജോജോ തൊടുപറമ്പില്‍ വിരമിക്കുന്ന പ്രധാന അധ്യാപിക മിന്‍സി ടീച്ചറുടെ ഫോട്ടോ അനാഛാദനം ചെയ്തു. ഫസ്റ്റ് അസിസ്റ്റന്റ് റിന്‍സി കെ. ജോണ്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്, ഫാ. ജോസഫ് ജീവന് തൊഴുത്തുങ്കല്‍, പിടിഎ പ്രസിഡന്റ് മിഡ്ലി റോയ്, കത്തീഡ്രല്‍ ട്രസ്റ്റി ഷാജന് കണ്ടംകുളത്തി, ഒഎസ്എ പ്രസിഡന്റ് ജിയോപോള്‍ സ്റ്റാഫ് പ്രതിനിധി ലിറ്റി ടീച്ചര്‍, സോനാ ബേബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക മിന്‍സി തോമസ്, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ചിത്ര ദേവി ടീച്ചര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി അല്‍ഫോന്‍സ ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.