ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ കരിദിനം ആചരിച്ചു
ഇരിങ്ങാലക്കുട: ജനങ്ങള്‍ക്ക് ലഭിക്കേണ്ട അര്‍ഹതപ്പെട്ട ഡിസ്കൗണ്ട് വെട്ടിക്കുറച്ച കമ്പനി തീരുമാനം പിന്‍വലിക്കുക, ഏജന്റ്മാരുടെ തടഞ്ഞു വച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, വന്‍കിടക്കാരെ സഹായിക്കാനുണ്ടാക്കിയ പുതിയ ഡിസ്കൗണ്ട് സമ്പ്രദായം ജനകീയ ആവശ്യം മുന്‍നിര്‍ത്തി ഉപേക്ഷിക്കുക തുടങ്ങിയ വിവിധ പൊതുജന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആള് ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഫീസുകളില്‍ കരിദിനം ആചരിച്ചു. ഇരിങ്ങാലക്കുട ബ്രാഞ്ചില്‍ നടന്ന സമരം ജില്ലാ കമ്മിറ്റി അംഗം
പി.കെ. രത്നാകരന് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കണ്ണന് വടക്കൂട്ട് അധ്യക്ഷത വഹിച്ചു. ജോയി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ക്ലെയിം ഹബിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി എല്ലാ ക്ലെയ്മുകളും ക്യാഷ് ലെസ് ആക്കി പൊതുജന സേവനം സുഗമമാക്കണമെന്നും, പോര്‍ട്ടല്‍ സേവന വിഹിത വര്‍ധനവ് ഉടനെ നടപ്പിലാക്കണമെന്നും അസോസിയേഷന് ജില്ലാ പ്രസിഡന്റ് വര്‍ദ്ധനന്‍ പുളിക്കല്‍, ജില്ലാ സെക്രട്ടറി ടി.ആര്. അഖിലേഷ് എന്നിവര്‍ കമ്പനി മേധാവികളോട് ആവശ്യപ്പെട്ടു.