ആഡംബര ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ച രണ്ടംഗ സംഘം അറസ്റ്റിൽ
ഇരിങ്ങാലക്കുട: വീട്ടമ്മയുടെ സ്വർണ്ണ മാല ബൈക്കിലെത്തി പൊട്ടിച്ച രണ്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തു. എറണാക്കുളം എളമക്കര സ്വദേശി അറയ്ക്കൽ വീട്ടിൽ ഇമ്മാനുവൽ (25 ) കലൂർ കണയന്നൂർ ഉഴിപറമ്പിൽ സുഹൈദ് (27 ്) എന്നിവരെയാണ്. റൂറൽ എസ്.പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ. എസ്.പി. ബാബു .കെ തോമസ് ഇൻസ്പെക്ടർ അനീഷ് കരിം എന്നിവരുടെ സംഘം പിടികൂടിയത്. ദു:ഖ വെള്ളിയഴ്ച രാവിലെ പള്ളിയിൽ പോയി മടങ്ങുമ്പോഴാണ് വെള്ളാങ്കല്ലൂർ കൽപറമ്പ് കോലങ്കണ്ണി ബാബുവിന്റെ ഭാര്യ റാണി(57) യുടെ അഞ്ചു പവനോളം വരുന്ന സ്വർണമാലയാണ് ആഢംബര ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്. സംഭവം അറിഞ്ഞ ഉടനെ തൃശൂർ റൂറൽ എസ്.പി. ഐശ്വരാ ഡോങ്ങ്ഗ്രേ ഇരിങ്ങാലക്കുട ഡി.വൈ.എസ്. ബാബു.കെ തോമസ് ഇൻസ്പെക്ടർ അനീഷ് കരീം നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഒന്നാം പ്രതി ഇമ്മാനുവൽ എളമക്കര സ്റ്റേഷനിൽ മാരക ലഹരി മരുന്നായ എംഡിഎംഎ കേസിലെ പ്രതിയാണ്. ഭാര്യയും മൂന്നു വയസ്സായ കുട്ടിയുമുള്ള ഇയാൾ ഇപ്പോൾ കൊല്ലം സ്വദേശിയായ ഒരു യുവതിക്കൊപ്പമാണ് താമസം. മദ്യത്തിനും ലഹരിമരുന്നു ഉപയോഗവും ആർഭാട ജീവിതരീതിയുമാണ് ഇയാളുടേത്. രണ്ടാം പ്രതി സുഹൈദ് കള്ളനോട്ട് കേസിലെ പ്രതിയുമാണ്. മറ്റൊരു യുവതിക്കൊപ്പം വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് ഓൺലൈനിൽ പരസ്യം നൽകി ഉഴിച്ചിൽ കേന്ദ്രം നടത്തിവരികയാണ്. കഠിന വെയിലത്ത് അലഞ്ഞ് സകല സിസിടിവി കളും നിരീക്ഷിച്ചും മുൻ കുറ്റവാളികളെ പരിശോദിച്ചും ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ നടത്തിയ കഠിന പരിശ്രമത്തിലാണ് അഞ്ചു ദിവസത്തിനുള്ളിൽ പ്രതികൾ അറസ്റ്റിലായത്. ഇരിങ്ങാലക്കുട എസ്.ഐ. എം.എസ് ഷാജൻ, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, വി.വി.നിധിൻ സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, എസ്.സജു, എസ്. സന്തോഷ് കുമാർ, മുകേഷ്, എം.ഷംനാഫ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘാംഗത്തിലുണ്ടായിരുന്നു.