സംസ്ഥാനത്ത് (സെപ്റ്റംബര്‍ 12) 2885 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 2885 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തൃശൂര്‍ പാമ്പൂര്‍ സ്വദേശി ഫ്രാന്‍സിസ് ജോസഫ് (84), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ഫോര്‍ട്ട് സ്വദേശിനി ഭഗവതി (78), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോഴിക്കോട് ബിഗ് ബസാര്‍ സ്വദേശിനി കദീശാബി (73), ആഗസ്റ്റ് 29ന് മരണമടഞ്ഞ പാലക്കാട് പെരുമ്പാടരി സ്വദേശി ഹംസ (65), ആഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് കായവളപ്പ് സ്വദേശി അബ്ദുള്‍ ലത്തീഫ് (56), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി മയ്ദീന്‍ എം.കെ. മൂശാരുകുടിയില്‍ (60), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ മലപ്പുറം തിരൂര്‍ സ്വദേശി കുട്ടു (88), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ പാലക്കാട് കൊല്ലക്കര സ്വദേശിനി ഖദീജ (45), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ജയിംസ് (76), തിരുവനന്തപുരം കാലടി സ്വദേശി പദ്മനാഭന് പോറ്റി (101), തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശി റുഹിയാ ബീവി (76), തിരുവനന്തപുരം മണക്കാട് സ്വദേശിനി ഇഷാ ബീവി (72), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് (67), തിരുവനന്തപുരം പൂജപ്പുര സ്വദേശി വിജയലക്ഷ്മി അമ്മ (88), തൃശൂര്‍ സ്വദേശി വര്‍ഗീസ് (58), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 425 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 287 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ 172 പേര്‍ക്ക് കൂടി കോവിഡ്; 135 പേര് രോഗമുക്തരായി
ജില്ലയില്‍ 172 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 135 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2029 ആണ്. തൃശൂര്‍ സ്വദേശികളായ 36 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6592 ആണ്. 4502 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ജില്ലയില്‍ സമ്പര്‍ക്കം വഴി 169 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എലൈറ്റ് ക്ലസ്റ്ററില്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) ഒരാള്‍ക്ക് രോഗബാധയുണ്ടായി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് സമ്പര്‍ക്കം വഴി 162 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 60 വയസ്സിന് മുകളില്‍ 13 പുരുഷന്മാര്, 15 സ്ത്രീകള്‍, 10 വയസ്സിന് താഴെ അഞ്ച് ആണ്‍കുട്ടികള്‍, 8 പെണ്‍കുട്ടികള്‍ എന്നിവര്‍ക്കാണ് രോഗബാധ.
രോഗം സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവരുടെ എണ്ണം. ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ – 114, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ് 47, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് 84, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 71, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി207, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍142, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍106, സി.എഫ്.എല്‍.ടി.സി കൊരട്ടി 57, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍–203, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍39, ജനറല്‍ ആശുപത്രി തൃശൂര്‍6, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി 45, ചാവക്കാട് താലൂക്ക് ആശുപത്രി28, ചാലക്കുടി താലൂക്ക് ആശുപത്രി 12, കുന്നംകുളം താലൂക്ക് ആശുപത്രി 12, ജി.എച്ച്. ഇരിങ്ങാലക്കുട 16, ഡി.എച്ച്. വടക്കാഞ്ചേരി5, അമല ആശുപത്രി4, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശൂര്‍28, മദര്‍ ആശുപത്രി 1, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി 2, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍24, ഇരിങ്ങാലക്കുട കോഓപറേറ്റീവ് ആശുപത്രി 1, രാജാ ആശുപത്രി ചാവക്കാട് – 1. 553 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 9727 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 213 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 1611 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2136 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 111557 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.