നിറങ്ങളിലൂടെ ഭൗമ സംരക്ഷണ പാഠം പകര്‍ന്ന് ക്രൈസ്റ്റില്‍ ഓസോണ്‍ ദിനാചരണം
ഇരിങ്ങാലക്കുട: ഭൂമിയിലെ മനുഷ്യജീവന്റെ നിലനില്‍പ്പിന് ഓസോണ്‍ പാളിയുടെ പ്രാധാന്യം വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളജ് (ഒട്ടോണമസ്) കെമിസ്ട്രി സ്വാശ്രയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളജ് സ്വാശ്രയ വിഭാഗം കോര്‍ഡിനേറ്റര്‍ ഡോ. പി വിവേകാനന്ദന് ദിനാചരണം ഉദ്ഘാടനം ചെയ്തു. കെമിസ്ട്രി സ്വാശ്രയ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ കെ.ഐ. ഗ്രീനി ഓസോണ്‍ ദിന സന്ദേശം നല്കി.
ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി ഓസോണ്‍ ശോഷണവും ഹരിതാഭ ഭൂമിയും എന്ന വിഷയത്തില്‍ ഫെയിസ് പെയിന്റിംഗ്, ലോഗോ മേക്കിംഗ് തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, സെല്‍ഫ് ഫിനാന്‍സ് പ്രോഗ്രാം ഡയറക്ടര്‍ ഫാ. ഡോ. വില്‍സണ്‍ തറയില്‍ സിഎംഐ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടികള്‍ക്ക് കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. മെറില്‍ ഷെല്ലി, വിദ്യാര്‍ഥികളായ സി.ആര്. അനുഗ്രഹ, ശ്രീരാഗ് ഷനില്‍ എന്നിവര്‍ നേതൃത്വം നല്കി.