ബാങ്ക് തട്ടിപ്പ്: വായ്പ എടുക്കാന്‍ സഹായിച്ചിട്ടില്ലെന്ന് മുന്‍ ഭരണസമിതി അംഗം ഇ.സി. ആന്റോ
ഇരിങ്ങാലക്കുട: ഇഡി ചോദ്യം ചെയ്ത അനില്‍കുമാറിനെ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാന്‍ താന്‍ സഹായിച്ചിട്ടില്ല എന്ന് മുന്‍ ഭരണസമിതി അംഗം ഇ.സി. ആന്റോയുടെ വെളിപ്പെടുത്തല്‍. വായ്പയെുക്കാന് സഹായം കിട്ടിയതും ആളെ ഏര്‍പ്പാടാക്കിയതും ഡയറക്ടറാണെന്ന് അന്വേഷണം നേരിടുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന് അനില്‍കുമാര്‍ പറഞ്ഞതോടെയാണ് മുന്‍ ഭരണസമിതി അംഗം ഇ.സി. ആന്റോയുടെ വെളിപ്പെടുത്തല്‍ നടന്നത്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ കഴിയുന്നവരെ കണ്ടെത്താനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
ബാങ്ക് സെക്രട്ടറി സുനില്‍കുമാര്‍ ആണ്. അഞ്ചു ലക്ഷം രൂപയില്‍ കൂടുതലുള്ള വായ്പകളുടെ ഈടിന്റെ മൂല്യം സെക്രട്ടറിയും പ്രസിഡന്റും നേരിട്ട് പോയാണ് പരിശോധിച്ചത്. അനില്‍കുമാറിനോട് ഈടു നല്കാന് മൂല്യമുള്ള വസ്തു ഉണ്ടെങ്കില്‍ വായ്പ ലഭിക്കും എന്നു മാത്രമാണ് താന്‍ പറഞ്ഞതെന്ന് ഇ.സി. ആന്റോ വ്യക്തമാക്കി. അനില്‍കുമാറിനെ സഹായിച്ചത് മാനേജര്‍ ബിജു കരീമും സെക്രട്ടറി സുനില്‍കുമാറുമാണ്. 2006 2016 വരെ ബോര്‍ഡ് മെമ്പറായിരുന്നു ഇ.സി. ആന്റോ. 18 കോടി ബാധ്യത ഉണ്ടായിട്ടും അനില്‍കുമാറിന്റെ സ്വത്ത് ജപ്തി ചെയ്യാത്തത് ദുരൂഹമാണ്.
ഇഡി അന്വേഷണം നേര്‍വഴിക്ക് തന്നെയാണെന്നും തട്ടിപ്പില്‍ ബിജു കരീമിനും ബാങ്കിലെ ജീവനക്കാര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജീവ് എന്നയാളാണ് അനില്‍കുമാറുമായി എന്നെ പരിചയപ്പെടുത്തിയത്. രാജീവിന്ലോണ് കൊടുത്തിട്ടുണ്ടായിരുന്നു. അനില്‍കുമാറിന് ലോണ്‍ കൊടുക്കണമെന്ന് രാജീവ് പറഞ്ഞപ്പോള്‍ തന്റെ നമ്പര്‍ അനില്‍കുമാറിനു നല്‍കുകയായിരുന്നു. ഒരു ദിവസം ബാങ്കില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ രാജീവ് പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് അയാളുമായി ബന്ധപ്പെട്ടു. ഡോക്യുമെന്റ്സ് കൃത്യമാണെങ്കില്‍ എല്ലാവര്ക്കും ലോണ്‍ കിട്ടുമെന്നു താന്‍ മറുപടി നല്‍കിയതായി ആന്റോ പരഞ്ഞു.
ക്രമക്കേട് നടന്നത് ജീവനക്കാരുടെ അറിവോടുകൂടിയാണ്. പ്രധാനമായും ബിജു കരീമും ജില്‍സിന്റെയും അറിവോടെയാണ്. ബാക്കിയുള്ളവരെല്ലാം ഇവരുടെ ബിനാമികളാണ്. പ്രധാനമായും കിരണും അവിടത്തെ റബ്കോയുടെ ഏജന്റായ ബിജോയും, സതീഷും ഇവരുടെ ബിനാമിയില്പെട്ടതാണ്. പാര്‍ട്ടിയുടെ ചുമതലയുള്ള മൂന്നു പേരും പ്രസിഡന്റും സെക്രട്ടറിയുമടങ്ങുന്ന സബ് കമ്മിറ്റിയാണ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇവരാണ് പ്രധാന തീരുമാനങ്ങള്‍ എല്ലാം എടുക്കാറുള്ളത്. ആ തീരുമാനപ്രകാരമാണ് ബാങ്കിന്റെ ദൈനംദിന കാര്യങ്ങള്‍ നടന്നുപോകുന്നത്. 90% ലോണും ഭരണസമിതിയില്‍ വരില്ലെന്നും ആന്റോ പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുക്കാന്‍ മാനേജര്‍ ബിജു കരീമും സെക്രട്ടറി സുനില്‍കുമാറും സഹായിച്ചെന്് അനില്‍കുമാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇഡി പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. റിയല്‍ എസ്റ്റേറ്റും ഓഹരി ഇടപാടും ഉണ്ടായിരുന്നുവെന്നും നോട്ടുനിരോധനം വന്നതോടെയാണ് തിരിച്ചടവ് മുടങ്ങിയതെന്നും എട്ടുകോടി രൂപയാണ് അനില്‍കുമാര്‍ സഹകരണ ബാങ്കില്‍നിന്ന് എടുത്തതെന്നും അനില്‍കുമാര്‍ വെളിപ്പടുത്തിയിട്ടുണ്ട്.