കരുവന്നൂർ ബാങ്ക്, താലൂക്ക് വികസന സമിതി യോഗത്തിൽ ചർച്ച
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിലെ നിക്ഷപകർ ചിക്തസ്ക്കു പണമില്ലാതെ മരിക്കുന്ന വിഷയം താലൂക്ക് വികസന സമിതി യോഗത്തിൽ ചർച്ചയായി. നിക്ഷേപകർ ചികിൽസയ്ക്കു പണമാവശ്യപ്പെടുന്പോൾ ലഭിക്കാനുള്ള നടപടികൾ സഹകരണ വകുപ്പു സ്വീകരിക്കണമെന്നു താലൂക്ക് വികസമന സമിതി യോഗം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയർമാൻ ടി.വി ചാർളിയാണ് ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചത്.
അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് ബാങ്കിലുള്ളത്. ചികിൽസാ സമയത്ത് നിക്ഷപകരുടെ ബന്ധുക്കളോ കുടുംബാഗങ്ങളോ പണം തിരികെ ലഭിക്കാൻ ബാങ്കിനെ സമീപിക്കുന്പോൾ അവഗണനയാണു ഫലം. നിക്ഷേപകരോട് മാനുഷിക സമീപനം വേണം. നിക്ഷപകരുടെ ആശങ്കയകറ്റാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ടിവി ചാർളി ആവശ്യപ്പട്ടു. യോഗത്തിൽ സഹകരണ വകുപ്പിന്റെ പ്രതിനിധി പങ്കെടുത്തെങ്കിലും മറുപടി പറഞ്ഞില്ല.
തൃപ്രയാർ, കാട്ടൂർ, കാറളം എന്നിവിടങ്ങളിൽനിന്നു വരുന്ന ബസുകൾ ഠാണാ ജംഗ്നിൽ പോകണമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും നിർദേശങ്ങൾ ലഘിക്കുന്നവർക്കതിരെ നടപടി സ്വീകരിക്കുവാനും യോഗത്തിൽ തീരുമാനമായി. ഠാണാവിൽ പോകാതെ ബസ് സ്റ്റാൻഡിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന ബസുകൾക്കെതിരെ നടപടിയെടുത്തെന്നു ജോയിന്റ് ആർടിഒ കെ.എ രാജു അറിയിച്ചു. ഇക്കാര്യം നിരീക്ഷിക്കുന്നതിന് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ ചുമലപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളിൽ നിന്നും വരുന്ന എല്ലാ ബസുകൾക്കം ഠാണാ ജംഗ്ഷനിൽ പോകാൻ സമയമുണ്ട്. യാത്രക്കാരോ പെതുജനങ്ങളോ പരാതി നൽകിയാൽ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജോയിന്റ് ആർടിഒ അറിയിച്ചു.
ജൽമിഷന്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നു യോഗം ആവശ്യപ്പെട്ടു. കോന്തിപുലം, താമരവളയം എന്നീ ബണ്ടുകളുടെ നിർമാണം തുലാവർഷം കഴിഞ്ഞ് പൂർത്തീകരിക്കുവാൻ തീരുമാനിച്ചു. ജനറൽ ആശുപത്രിയിൽ മരുന്നുകളുടെ ക്ഷാമം പരിഹരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. മുൻഗണനാ കാർഡുകൾക്കായി അപേക്ഷിക്കാൻ 10 മുതൽ 20വരെ സമയമുണ്ടെന്നും താലൂക്ക് സപ്ലൈ ഓഫീസർ യോഗത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സണ് സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടിവി ചാർളി, മുകുന്ദപുരം തഹസിൽദാർ കെ. ശാന്തകുമാരി, മുർഷിദ്, ആന്േറാ പെരുന്പിള്ളി എന്നിവർ പ്രസംഗിച്ചു.