ആനി ആന്റണി അനുസ്മരണം; വിടവാങ്ങിയത് കാട്ടൂരിനെ വികസനത്തിലെത്തിച്ച പഞ്ചായത്ത് പ്രസിഡന്റ്
കാട്ടൂര്‍: ഇന്നലെ വിടവാങ്ങിയ കാട്ടൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനി ആന്റണി കാട്ടൂര്‍ പഞ്ചായത്തിനെ വികസനത്തിലെത്തിച്ച വ്യക്തിയായിരുന്നു. കര്‍മനിരതമായ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം കാട്ടൂരിന്റെ പൊതുസമൂഹത്തിന് ഏറെ സ്വീകാര്യയായ വ്യക്തിത്വത്തിന്റെ ഉടമയുമാണ് ഇവര്‍. 1995 ല്‍ നടന്ന തെരഞ്ഞടുപ്പിലെ പറയന്‍കടവ് വാര്‍ഡില്‍ നിന്നും 28 വേട്ടുകള്‍ക്കാണ് വിജയിച്ചത്. തുടര്‍ന്നുള്ള മൂന്നു തെരഞ്ഞെടുപ്പുകളിലും സുനിശ്ചിതമായ വിജയം ഉറപ്പാക്കിയുള്ള പൊതുപ്രവര്‍ത്തനമായിരുന്നു ഇവരുടേത്.
1995 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും വിജയിച്ച ഏക വനിതാ അംഗവുമായിരുന്നു അവര്‍. പഞ്ചായത്ത് പ്രസിഡന്റ് ആയതോടെ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടപ്പിലാക്കിയത്. ബസ് സ്റ്റാൻഡ് പണി പൂര്‍ത്തീകരിക്കല്‍, കൃഷിഭവന്, ആയുര്‍വേദ ഡിസ്പെന്‍സറി, ഷോപ്പിംഗ് കോംപ്ലക്സ, വ്യവസായ സമുച്ചയം, രാജീവ്ഗാന്ധി മന്ദിരം എന്നിവ പൂര്ത്തീരിക്കുവാന് കഴിഞ്ഞത് ഇവരുടെ കാലഘട്ടത്തിലാണ്. പുറമ്പോക്ക് നിവസികളെ പുനരധിവസിപ്പിച്ചതും 35 കുടംുംബങ്ങള്ക്ക് ഒറ്റ ദിവസം തന്നെ വൈദ്യുതി കണക്ഷന് നല്കിയതും ഏറെ എടുത്തു പറയേണ്ടതാണ്. കാട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആദ്യ വനിത പ്രസിഡന്റാണ്.