പറന്ന് പറന്ന് മാനത്തോളം ഭിന്നശേഷി കലോത്സവം ഉദ്ഘാടനം നടന്നു
നടവരമ്പ്: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പറന്ന് പറന്ന് മാനത്തോളം എന്ന ഭിന്നശേഷി കലോത്സവം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പരിധിയിലെ നൂറിലധികം മുഖ്യപരിഗണന വിഭാഗത്തില്‍പ്പെടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ഒത്തുചേര്‍ന്നത്. സംസ്ഥാന ഭിന്നശേഷി പുരസ്കാര ജേതാവായ സുധീഷ് ചന്ദ്രന് ക്യാമ്പിന് നേതൃത്വം നല്കി. പരിമിതികളെ മറന്നുകൊണ്ട് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് തിരിച്ചെത്തിയ പി.ബി. സക്കീര്‍ ഹുസൈന് കുട്ടികളുമായി സംവദിച്ചു.
നടവരമ്പ് സെന്റ് മേരീസ് അസംഷന്‍ ചര്‍ച്ച് ഹാളില്‍ നടന്ന ചടങ്ങില്‍ വെള്ളാങ്ങലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റി പറമ്പില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് അമ്മനത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധാ ദിലീപ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രസന്ന അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.