പ്രചരണം മുറുകി…..ആവേശം വിതറി രണ്ടാം ഘട്ട പര്യടനവുമായി സ്ഥാനാര്‍ഥികള്‍ ഇരിങ്ങാലക്കുടയില്‍
മനമറിഞ്ഞും പ്രതികരണങ്ങള്‍ തേടിയും മുരളീധരന്
ജനസാഗരത്തിലലിഞ്ഞ് വി.എസ്. സുനില്‍കുമാര്‍
ജനഹൃദയങ്ങള്‍ കീഴടക്കി സുരേഷ് ഗോപി
ഇരിങ്ങാലക്കുട: വോട്ടര്‍മാരുടെ മനമറിഞ്ഞും പ്രതികരണങ്ങള്‍ തേടിയും സീനിയര്‍ കോണ്‍ഗ്രസ് നേതാവും തൃശൂര്‍ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന്. പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആളൂര്‍, മുരിയാട്, നഗരസഭ പരിധിയിലെ പൊറത്തിശേരി മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി പര്യടനം നടത്തി. രാവിലെ കല്ലേറ്റുകര ഇരിഞ്ഞാടപ്പിള്ളി ചെങ്ങും കാവ് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് ആളൂര്‍ പഞ്ചായത്തിലെ പര്യടനം ആരംഭിച്ചത്. താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചര്‍ച്ച്, കാരൂര്‍ സെന്റ് മേരീസ് റോസറി ചര്‍ച്ച്, കാരൂര്‍ ജുമാ മസ്ജിദ്, ആളൂര്‍ സെന്റ് ജോസഫ് ചര്‍ച്ച്, ആളൂര്‍ മാള ബ്ലോക്ക് ടൗണ്‍ സഹകരണ ബാങ്ക്, ഡിസിസി ഡെലീഷ്യസ് ഓഫീസ്, ആളൂര്‍ പ്രസാദ വരനാഥ ചര്‍ച്ച്, കല്ലേറ്റുംകര ഹനഫി മസ്ജിദ്, സര്‍വീസ് സഹകരണ ബാങ്ക്, ആളൂര്‍ ഉണ്ണി മിശിഹാ പള്ളി, പൈലറ്റ് സ്മിത്ത് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കല്ലേറ്റുംകര, കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷന്‍, ഗ്രീന്‍ ഹോപ്പര്‍ പ്രൈവറ്റ് ലിമിറ്റഡ് കല്ലേറ്റുംകര, സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് കല്ലേറ്റുംകര, ആത്മ ആയുര്‍വേദിക് സെന്റര്‍, ആനന്ദപുരം തൈക്കാട്ട് മൂസ് വൈദ്യരാജ് ഔഷധശാല, ആനന്ദപുരം, കരുവന്നൂര്‍ മഹല്ല് ജുമാ മസ്ജിദ് എന്നിവയും കെ മുരളീധരന് സന്ദര്‍ശിച്ചു.
ഇരിങ്ങാലക്കുട: ജനസാഗരത്തിലലിഞ്ഞായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിന്റെ ഇരിങ്ങാലക്കുടയിലെ രണ്ടാം ഘട്ട പര്യടനം. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു, റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ.പി. രാജേന്ദ്രന്, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അസിസ്റ്റന്റ് സെക്രട്ടറി പി. ബാലചന്ദ്രന് എംഎല്‍എ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ്, മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍, സിപിഎം ജില്ലാ കമ്മിറ്റി അംങ്ങളായ ഉല്ലാസ് കളക്കാട്ട്, കെ.ആര്. വിജയ, ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, ഘടകകക്ഷി നേതാക്കളായ രാജു പാലത്തിങ്കല്‍, ടി.കെ. വര്‍ഗീസ്, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, ലോക്കല്‍ സെക്രട്ടറി കെ.എസ്. ബൈജു, ലത ചന്ദ്രന്, ഷീല അജയ്ഘോഷ്, ബിന്ദു പ്രദീപ് എന്നിവര്‍ സന്നിഹിതരായിരുന്നു. കാറളം സെന്ററില്‍ നിന്നും ആരംഭിച്ച പര്യടനം ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശിച്ച് ആളൂര്‍ പഞ്ചായത്തിലെ തുരുത്തിപറമ്പില്‍ സമാപിച്ചു. സ്ഥാനാര്‍ഥിയെ കാണാനും ആശിര്‍വദിക്കാനും എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പ്രായഭേദമന്യേ നിരവധി പേരെത്തി.
ഇരിങ്ങാലക്കുട: ജനഹൃദയങ്ങള്‍ കീഴടക്കിയായിരുന്നു ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി രണ്ടാംഘട്ട പ്രചാരണത്തിനായി ഇരിങ്ങാലക്കുടയില്‍ എത്തിച്ചേര്‍ന്നത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നല്കിയ ആവേശോജ്ജ്വലമായ സ്വീകരണത്തിനു ശേഷം ശാന്തിനികേതന്‍ പ്ലിക് സ്കൂള്‍, ചാത്തന് മാസ്റ്റര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന, അമ്മമാരുടെ സാകേതം നിലയം, എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. എന്‍ഡിഎ ഇരിങ്ങാലക്കുട മണ്ഡലം ചെയര്മാന് കൃപേഷ് ചെമ്മണ്ട, കണ്‍വീനര്‍ ജയചന്ദ്രന്, എന്‍ഡിഎ നേതാക്കളായ അഡ്വ. റൈജോ മംഗലന്‍, ഷൈജു കുറ്റിക്കാട്ട്, സന്തോഷ് ചെറാക്കുളം, നന്ദനന്‍, വി.സി. രമേഷ്, രാമചന്ദ്രന് കോവില്‍പറമ്പില്‍, ജോജന്‍ കൊല്ലാട്ടില്‍, രാജന് കുഴപ്പുള്ളി, അമ്പിളി ജയന്, ആര്‍ച്ച അനീഷ്, ലീന ഗിരീഷ്, സുചിത, സിന്ധു സതീഷ്, ലിഷോണ്‍ ജോസ്, ടി.ഡി. സത്യദേവ് എന്നിവര്‍ നേതൃത്വം നല്കി.