കാട്ടൂരില്‍ യുവാക്കള്‍ തമ്മില്‍ കത്തിക്കുന്ന്-പ്രതികള്‍ അറസ്റ്റില്‍
കാട്ടൂര്‍: കാട്ടൂര്‍ ഇല്ലിക്കാട് മദ്രസക്കുസമീപം കഴിഞ്ഞ ദിവസം രാത്രി മൂന്നു പേരെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാട്ടൂര്‍ വഴക്കല കണ്ടംകുളത്തി വീട്ടില്‍ അതുല്‍ (24), എടക്കുളം പഷണത്ത് വീട്ടില്‍ ശിവനുണ്ണി (28) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ്മ ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമോയതീന് കുട്ടിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ ഐഎസ്എച്ച്ഒ പി.പി. ജസ്റ്റിന്, എസ്ഐ സുജിത്ത് എന്നിവര്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പ്രതികള്‍ സുഹൃത്തിന്റെ കല്യാണ വീട്ടിലേക്ക് ഇരിങ്ങാലക്കുട ഉത്സവത്തിന് പോയി വരുന്ന വഴി റോഡില്‍ നിന്നിരുന്ന ശ്രീരാഗ് ചെന്ത്രാപ്പിന്നി, ഷനില്‍ എടമുട്ടം, അതുല്‍ കഴിമ്പ്രം എന്നിവരെ തെറി വിളിക്കുകയും തുടര്‍ന്ന് ഇരുകൂട്ടരും തര്‍ക്കം നടക്കുകയും ചെയ്തു.
അതിനിടയില്‍ ഒന്നാം പ്രതി കാട്ടൂര്‍ വഴക്കല കണ്ടംകുളത്തി വീട്ടില്‍ തിലകന് മകന് അതുല്‍ (24) കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് മൂന്നുപേരെയും തുരു തുരാ കുത്തുകയായിരുന്നു. മദ്യലഹരിയില്‍ ആയിരുന്നു പ്രതികള്‍. തളിക്കുളം ബാറില്‍ നടന്ന കൊലപാതക കേസിലെ പ്രതിയാണ് അതുല്‍. ഇപ്പോള്‍ ജാമ്യത്തില്‍ ആണ്. സംഭവത്തില്‍ കൂട്ടു പ്രതിയായ എടക്കുളം പൂമംഗലം പഷണത്ത് വീട്ടില്‍ ചന്ദ്രശേഖരന് മകന് ശിവനുണ്ണി (28) എന്നയാളെ തുടക്കത്തില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം കഴിഞ്ഞു ഒളിവില്‍ കഴിഞ്ഞിരുന്ന അതുലിനെ വലപ്പാട് ബീച്ച് പരിസരത്തു നിന്നും പോലീസ് പിടിക്കുകയായിരുന്നു. അന്വേഷണ സംഘത്തില്‍ എസ്ഐ സുജിത്ത്, എസ്ഐ ഷാഫി, എഎസ്ഐ ശ്രീജിത്ത്, എസ്സിപിഒ വിജയന്, ധനേഷ്, നിബിന്, ശബരികൃഷ്ണന്‍, സാവിത്രി, ഫെബിന്, സിപിഒ കിരണ്‍ എന്നിവരുണ്ടായിരുന്നു.