ക്രൈസ്റ്റ് കോളജ് അമിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് മൗറിഷ്യസുമായി അന്താരാഷ്ട്ര സഹകരണത്തിന് ധാരണ
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് അമിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് മൗറിഷ്യസുമായി അന്താരാഷ്ട്ര സഹകരണത്തിന് ധാരണ. ഇതിന്റെ ഭാഗമായി മൗറീഷ്യസ് അമിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ വൈസ് ചാന്‍സലര്‍ ഡോ. വിവേക് ഗുപ്ത രാംനരെയ്ന്‍ ക്രൈസ്റ്റ് കോളജ് സന്ദര്‍ശിച്ചു. കോളേജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അമിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷനു വേണ്ടി വൈസ് ചാന്‍സലര്‍ ഡോ. വിവേക് ഗുപ്ത രാംനരെയ്നും ക്രൈസ്റ്റ് കോളജിന് വേണ്ടി പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി അന്‍ഡ്രൂസ്, ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഡീന്‍ ഡോ. കെ.ജെ. വര്‍ഗീസ് എന്നിവരും ധാരാണാപത്രം ഒപ്പുവച്ചു.
സാങ്കേതിക അറിവുകളുടെ വിനിമയം, അധ്യാപക വിദ്യാര്‍ഥി വിനിമയം, ഗവേഷണം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, സിലബസ് പരിഷ്കരണം, അന്താരാഷ്ട്ര ക്രെഡിറ്റ് ട്രാന്‍സഫര്‍ എന്നി മേഖലകളിലാണ് സഹകരണം. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജോസഫ് യോഗത്തിനു ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് വിവിധ ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍, അധ്യാപകര്‍ എന്നിവരുമായി പ്രഫ. രാംനരേന് ചര്‍ച്ച നടത്തി. ഹോട്ടല്‍ മാനേജ്മെന്റ്, കായിക വിഭാഗം എന്നീ മേഖലകളില്‍ ഇന്റേണ്‍ഷിപ്പ്, ഫാക്കല്‍റ്റി സ്റ്റുഡന്റ് എക്സ്ചേഞ്ച് എന്നിവക്കുള്ള അവസരങ്ങള്‍ അദ്ദേഹം ഉറപ്പു നല്കി.