ദേശീയ ബഹിരാകാശ ദിനാഘോഷത്തില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് ഐഎസ്ആര്‍ഒയുടെ ആദരം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം സംഘടിപ്പിച്ച സ്പേസ് ഫെസ്റ്റിവല്‍ ഭൂമിക 2024 ന് ഐഎസ്ആര്‍ഒയുടെ അംഗീകാരം. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട സ്പേസ് ദിനാഘോഷ പരിപാടികളില്‍ എന്‍ജിനീയറിംഗ് കോളജ് വിഭാഗത്തിലെ മൂന്നാം സ്ഥാനമാണ് ക്രൈസ്റ്റിലെ സ്പേസ് ഫെസ്റ്റിന് ലഭിച്ചത്.
ബഹിരാകാശ ഗവേഷണത്തില്‍ വിദ്യാര്‍ഥികളുടെ താല്പര്യം വര്‍ദ്ധിപ്പിക്കുക, ദേശീയ നേട്ടങ്ങളില്‍ അഭിമാനം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ ഓഗസ്റ്റ് ഒന്ന് മുതല്‍ പത്ത് വരെയാണ് സ്പേസ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫെസ്റ്റിന്റെ ഭാഗമായി മൂന്ന് പ്രഭാഷണങ്ങള്‍, ബഹിരാകാശ ചിത്ര പ്രദര്‍ശനം, സ്പേസ് മ്യൂസിയം വിസിറ്റ്, സ്കൂള്‍ ഔട്ട് റീച്ച് പ്രോഗ്രാം, വിവിധ മത്സരങ്ങള്‍ എന്നിവയുള്‍പ്പടെ പതിനെട്ടോളം പരിപാടികളാണ് ഒരുക്കിയിരുന്നത്.
അധ്യാപകരായ പി.എം. സ്വാതി, ടോണി സി. തോമസ് എന്നിവരായിരുന്നു പരിപാടിയുടെ ഫാക്കല്‍റ്റി അഡൈ്വസര്‍മാര്‍. തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയില്‍ നിന്ന് അസിസ്റ്റന്റ് പ്രഫസര്‍ പി.എം. സ്വാതി, സ്റ്റുഡന്റ് കോഓര്‍ഡിനേറ്റര്‍മാരായ ജോവിന് ജോസഫ്, മേഘ സുരേഷ് എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. വിഎസ്എസ്സി ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന് നായര്‍, അസോസിയേറ്റ് ഡയറക്ടര്‍ ഡോ. വി. അശോക്, ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. വിനോദ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.