സെന്റ് ജോസഫ്സ് കോളജിന് ഇനി സ്വന്തം പെര്‍ഫ്യൂം ബ്രാന്‍ഡ് പകിട്ടോടെ സ്റ്റാര്‍ട്ട് അപ് ബസാര്‍
ഇരിങ്ങാലക്കുട: ക്യാംപസ് വൈബില്‍ തിളങ്ങി നടക്കാന്‍ മാത്രമല്ല, നൂതനാശയങ്ങള്‍ കൊണ്ട് അമ്പരപ്പിക്കാനുമറിയാം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ പെണ്‍കുട്ടികള്‍ക്ക്. കോളജ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന സ്റ്റാര്‍ട്ട് അപ് ബസാറില്‍ പ്രകൃതി ദുരന്തങ്ങള്‍ മുന്‍ കൂട്ടി അറിയിക്കാനുള്ള ആപ് ഡിസൈനിംഗ്, ഫ്രീയായി വിവിധ വിഷയങ്ങളില്‍ ട്യൂഷന് നല്കാന് പറ്റുന്ന പ്ലാറ്റ്ഫോം, തൃശൂരിലെ കുഞ്ഞു ചായക്കടകള്‍ അടക്കം ഉള്‍പ്പെടുത്തുന്ന ഫൂഡ് ആപ്പ്, പുതിയ സുഗന്ധ കൂട്ടുമായെത്തുന്ന പെര്‍ഫ്യൂം, ക്രാഫ്റ്റ് വര്‍ക്ക് തുടങ്ങി നിരവധി സംരംഭക സാദ്ധ്യതകളാണ് വിദ്യാര്‍ത്ഥിനികള്‍ മുന്നോട്ടുവച്ചത്.
പഠനത്തോടൊപ്പം സംരംഭക സാധ്യതയും ലക്ഷ്യമിട്ട് സെന്റ്. ജോസഫ്സ് കോളജും മാസ്റ്ററിഗ് കാംപസ് കരിയേഴ്സ് സക്സസ് ഫ്യൂഷന്‍ ട്രെയിനിംഗ് കമ്പനിയും സംയുക്തമായി ഒരുക്കിയ പരിപാടി ഡവലപ്മെന്റ് ആന്റ് ഇന്നൊവേഷന് സ്ട്രാറ്റെജിക് കൗണ്‍സില്‍ സോണല്‍ മാനേജര്‍ കിരണ്‍ ദേവ് എം ഉദ്ഘാടനം ചെയ്തു. തൃശൂര്‍ പ്രോഗ്രാം ഓഫീസര്‍ ആതിര നാരായണന്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി, ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന്, മാസ്റ്ററിംഗ് ക്യാമ്പസ് കരിയേഴ്സ് ഡയറക്ടര്‍ യു.വി അഭിജിത് എന്നിവര്‍ സംസാരിച്ചു. സക്സസ് ഫ്യൂഷന്‍ കോളജ് കോര്‍ഡിനേറ്റര്‍ നിവിത പോള്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി. സ്റ്റാര്‍ട്ട് അപ് ബസാറില്‍ റാണി എന്ന പേരില്‍ മൂന്നു വ്യത്യസ്ത സുഗന്ധങ്ങളില്‍ പരിചയപ്പെടുത്തിയ പെര്‍ഫ്യൂം ബസാറിന്റെ മുഖ്യ ആകര്‍ഷണമായി. കോളജ് മ്യൂസിക് ബാന്റ്, ഡാന്‍സ് ബാന്റ് എന്നിവയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളും ബസാറില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥിനികള്‍ ഒരുക്കിയ നാടന്‍ വിഭവങ്ങള്‍, വിവിധയിനം കേക്കുകള്‍, പേസ്ട്രിസ്, മധുരപലഹാരങ്ങള്‍ എന്നിവയുടെ വില്പനയും ബസാറില്‍ തകൃതിയായി നടന്നു. കളര്‍ സ്നാപ് എന്ന ഫേസ്പെയിന്റിംഗ് പ്രൊജക്ട്, മുഖച്ചമയ പരിചയം, ഫാഷന്‍ ഡിസൈനിംഗ് പരിചയം തുടങ്ങിയവയും പരിപാടിയുടെ ആകര്‍ഷണങ്ങളായി.