പ്രദേശവാസികളുടെ ജനകീയ സമരങ്ങളെ തടയാനാവില്ല: സി.ആര്. നീലകണ്ഠന്
ഇരിങ്ങാലക്കുട: തോടുകളുടെ കൈയേറ്റത്തിനെതിരെയുള്ള ജനകീയ സമരങ്ങള്‍ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടം ആണെന്ന് പരിസ്ഥിപ്രവര്ത്തകനായ സി.ആര്. നീലകണ്ഠന് പറഞ്ഞു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷനും പ്രദേശവാസികളും ചേര്‍ന്ന് ഒരുക്കിയ പ്രദേശത്തെ വെള്ളകെട്ടിന് എതിരെയുള്ള നിരാഹാര സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കിലോമീറ്ററുകളോളം കടന്നു പോകുന്ന പെരുംതോടിന്റെ വഴികളിലെ കൈയേറ്റത്തിന് എതിരെ സമരമുഖങ്ങള്‍ തുറക്കണമെന്നും, വെള്ളകെട്ടുകള്‍ ഒഴിവാക്കി ജലത്തിന്റെ സുഖമമായ ഒഴുക്കിന് വഴിയൊരുക്കുന്നത് നാടിന്റെ സംരക്ഷണമാണെന്നും, തോടുകള്‍ ഇല്ലാത്തിടത്ത് തോടുകള്‍ സ്ഥാപിക്കാനും, വേനല്‍കാലത്ത് തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും അധികാരികള്‍ തയ്യാറാവണം.
ക്രൈസ്റ്റ് നഗര്‍ പ്രദേശത്ത് 23ാം വാര്‍ഡില്‍ മഴ പെയ്യുമ്പോള്‍ റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്, വീടുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കി, കാന നിര്‍മാണം പൂര്‍ത്തിയാക്കി ഫുട്പാത്ത് നിര്‍മ്മിച്ച് ആയിരകണക്കിന് വരുന്ന കാല്‍നട യാത്രക്കാരുടെ സഞ്ചാര പദം സുഖമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബൈപാസ് റോഡിന് ഇരുവശവും തോടുകള്‍ ഇടാത്തത് വിചിത്രം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാവിലെ ഏഴു മണിക്ക് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോട് കൂടി നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.
നിരാഹാര സത്യാഗ്രഹത്തില്‍ അസോസിയേഷന് ഭാരവാഹികളായ ഷാജു എബ്രഹാം കണ്ടംകുളത്തി, മാത്യൂ ജോര്‍ജ് മാളിയേക്കല്‍, ബെന്നി ചെറിയാന് പള്ളായി, സക്കീര്‍ ഓലക്കോട്ട്, പൊതുപ്രവര്‍ത്തകയായ സിസ്റ്റര്‍ റോസ് ആന്റോ എന്നിവര്‍ പങ്കെടുത്തു. പ്രസിഡന്റ് തോംസണ്‍ ചിരിയന്‍കണ്ടത്ത് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ഫാ. ജോര്‍ജ്ജ് നേരെപറമ്പില്‍, ഷാജു വാവക്കാട്ടില്‍, സന്തോഷ് ബോബന്, രാജു പാലത്തിങ്കല്‍, ഡോ. ഷാജു കാവുങ്ങല്‍, വിന്‍സെന്റ് കണ്ടംകുളത്തി, പി.സി. ജോര്‍ജ്, എബ്രഹാം പള്ളിപ്പാട്ട്, ജീസ് ലാസര്‍, ഡോ. അനില്‍ ബാബു, കെ.ഇ. അശോകന്, നന്ദകുമാര്‍ മൂലയില്‍, നികഌവോസ് താനാടന്, ജൈമോന്‍ സണ്ണി, ഡെല്ടി ജീസന്‍ എന്നിവര്‍ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.വി. സോമന്, പോള്‍ തോമസ്, തോമസ് മാവേലി, ടെല്‍ഫിന്‍ ഇട്ടേര്യ, ആനി പോള്‍ എന്നിവര്‍ നേതൃത്വം നല്കി.