ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂള്‍ കലോത്സവം നവംബര്‍ അഞ്ച് മുതല്‍
34 ഇനങ്ങളില്‍ ഒരാള്‍ മാത്രം 34 ഇനങ്ങളില്‍ മത്സരിക്കാന്‍ ആരുമില്ല
ഇരിങ്ങാലക്കുട: 35ാം ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂള്‍ കലോത്സവം നവംബര്‍ 5, 6, 7, 8 തീയതികളിലായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇരിങ്ങാലക്കുട, ഗവ. എല്‍പി സ്കൂള്‍ മുകുന്ദപുരം, ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് എല്‍പി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ വെച്ച് നടക്കും.
11 സ്റ്റേജുകളില്‍ ആയി നടക്കുന്ന 200 അധികം സ്റ്റേജ് ഇനങ്ങളും നൂറിലധികം എഴുത്ത് രചനാ മത്സരങ്ങളും ഉള്‍പ്പടെ 351 ഇനങ്ങളാണ് കലോത്സവത്തില്‍ ഉള്ളത് 34 ഇനങ്ങളില്‍ ഒരാള്‍ മാത്രം 34 ഇനങ്ങളില്‍ മത്സരിക്കാന്‍ ആരുമില്ല 283 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കുന്നു. 86 സ്കൂളുകളില്‍ നിന്ന് എല്‍പിയുപി ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 6345 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
എല്‍പി വിഭാഗത്തില്‍ 1270 വിദ്യാര്‍ഥികളും യുപി വിഭാഗത്തില്‍ 1046 വിദ്യാര്‍ഥികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 1235 വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 1102 വിദ്യാര്‍ഥികളുമാണ് പങ്കെടുക്കുന്നത്. മൊത്തം കലോത്സവത്തില്‍ പങ്കെടുക്കുന്നവരില്‍ 2732 പെണ്‍കുട്ടികളും 1181 ആണ്‍കുട്ടികളുമാണ്. സംസ്കൃതോത്സവത്തില്‍ 1294 വിദ്യാര്‍ഥികള്‍ അറബി കലോത്സവത്തില്‍ 396 വിദ്യാര്‍ഥികളും പങ്കെടുക്കും.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ പി. ആന്‍സണ്‍ ഡൊമനിക്, സംഘാടകസമിതി വൈസ് ചെയര്‍മാരായ ബൈജു കൂവ്വപറമ്പില്, അജോ ജോണ്‍, ജോ. കണ്‍വീനര്‍ റീജ ജോസ്, വികസനസമിതി കണ്‍വീനര്‍ എം.ജെ. ഷാജി, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് എം.വി. ജ്യോതിഷ്, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ. എസ്.എന്‍. മഹേഷ് ബാബു എന്നിവര്‍ അറിയിച്ചു.