എഐ ക്വിസ് മത്സരം സംസ്ഥാനതല ഉദ്ഘാടനം കല്ലേറ്റുംകരയില്‍ മന്ത്രി ഡോ.ആര്. ബിന്ദു നിര്‍വഹിച്ചു
ആളൂര്‍: ഐഎച്ച്ആര്‍ഡിയും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ഓഫ് എജുക്കേഷന്‍ 2.0 എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര കോണ്‍ക്ലേവിന്റെ ഭാഗമായ എ.ഐ ക്വില്‍ മത്സരങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം കല്ലേറ്റുംകരയില്‍ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു.
കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളജ് ഹാളില്‍ നടന്ന ഹാളില്‍ ചടങ്ങില്‍ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. വി.എ. അരുണ്‍കുമാര്‍, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, വാര്‍ഡ് അംഗം മിനി സുധീഷ്, കൊടകര സഹൃദ എന്‍ജിനീയറിംഗ് കോളജ് പ്രന്‍സിപ്പല്‍ ഡോ. നിക്സണ് കുരുവിള, ചാലക്കുടി നിര്‍മല കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.വി. ബിജു, കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളജ് പ്രിന്‍സിപ്പല്‍ പി.ആര്. അനില്‍കുമാര്‍, പി.സാബു എന്നിവര്‍ സംസാരിച്ചു.