ഗ്രേസ് 2024 അവാര്‍ഡ് ജേതാവ് ശാന്തിനികേതന്‍ പബ്ലിക് സ്കൂളിലെ ദിവ്യടീച്ചര്ക്ക് അനുമോദനം നല്കി
ഇരിങ്ങാലക്കുട: അധ്യാപക രംഗത്തെ മികവിന് ക്രൈസ്റ്റ് കോളജ് ഏര്‍പ്പെടുത്തിയ ഗ്രേസ് 2024 അവാര്‍ഡ് ജേതാവ് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളിലെ ഫിസിക്സ് വിഭാഗം മേധാവി എന്‍.ആര്. ദിവ്യയ്ക്ക് ശാന്തിനികേതന്‍ മാനേജ്മെന്റ് ആദരവ് നല്കി. ക്രൈസ്റ്റ് കോളജില്‍ വെച്ചു നടന്ന ചടങ്ങില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥില്‍ നിന്നാണ് ദിവ്യ അവാര്‍ഡ് ഏറ്റുവാങ്ങിയത്. ശാന്തിനികേതന്‍ സ്കൂള്‍ അസംബ്ലിയില്‍ വെച്ചു നടന്ന അനുമോദന ചടങ്ങില്‍ എസ്എന്‍ഇഎസ് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ദിവ്യ ഉപഹാരം നല്കി. എസ്എന്‍ഇഎസ് ചെയര്മാന് പി.കെ. പ്രസന്നന്, പിടിഎ പ്രസിഡന്റ് കൃഷ്ണകുമാര്‍, അതുല്യ അനില്‍, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എസ്എന്‍ഇഎസ് വൈസ് ചെയര്മാന് കെ.യു. ജ്യോതിഷ്, ജോ. സെക്രട്ടറി സജിതന് കുഞ്ഞിലിക്കാട്ടില്‍, എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, മാനേജര്‍ എം.എസ്. വിശ്വനാഥന് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
കെഎസ്ടിഎ ഉപജില്ല സമ്മേളനം