സര്‍ക്കാര്‍ സ്ഥാപനമായ മീറ്റ് പ്രോഡക്ടസ് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഔട്ട്ലെറ്റ് ഇരിങ്ങാലക്കുടയിലും
ഇരിങ്ങാലക്കുട: കേരള സര്‍ക്കാര്‍ സ്ഥാപനമായ മീറ്റ് പ്രോഡക്ടസ് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഔട്ട്ലെറ്റ് ഇരിങ്ങാലക്കുടയിലും. സര്‍ക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി എംപിഐ മീറ്റ്സ് ആന്‍ഡ് ബൈറ്റ്സ് എന്ന പേരില്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ അനുശാസിച്ച് സംശുദ്ധമായ ഇറച്ചിയും ഇറച്ചി ഉത്പന്നങ്ങളും ശാസ്ത്രീയമായി സംസ്കരിച്ച് നല്‍കാനുള്ള 250 ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്.
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ ആരംഭിച്ച ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, ജെയ്സണ്‍ പാറേക്കാടന്‍, അംബിക പള്ളിപ്പുറത്ത്, ഫ്രാഞ്ചൈസി ഉടമ സേവ്യര്‍ കോട്ടോളി തുടങ്ങിയവര്‍ സംസാരിച്ചു.