കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
പൊറത്തിശേരി: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്കെതിരേയും, ക്ഷേമ പെന്ഷന് കുടിശിക ഉടന്‍ വിതരണം ചെയ്യുക, തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ് പണി എത്രേയും വേഗം പൂര്‍ത്തികരിക്കുക, വയനാടിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ക്ഷേമ പെന്ഷന് തട്ടിപ്പു നടത്തിയ സര്‍ക്കാര്‍ ജീവനകാര്‍ക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മാപ്രാണം സെന്ററില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് ഭാരവാഹികളായ ബൈജു കുറ്റിക്കാടന്‍, ജോബി തെക്കുടന്‍, കെ.കെ. അബ്ദുള്ളകുട്ടി, എം.ആര്. ഷാജു, അഡ്വ. പി.എന്‍. സുരേഷ്, കൗണ്‍സിലര്‍ അജിത്ത്, മണ്ഡലം ഭാരവാഹികളായ എം.എസ്. സന്തോഷ്, ടി.ആര്. പ്രദീപ്, രഘുനാഥ് കണ്ണാട്ട് എന്നിവര്‍ സംസാരിച്ചു.