സംസ്ഥാനത്ത് (ഒക്ടോബർ 13) 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത്(ഒക്ടോബർ 13) 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂര്‍ 370, കാസര്‍ഗോഡ് 323, പത്തനംതിട്ട 244, വയനാട് 110, ഇടുക്കി 79 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ ഒറ്റമശേരി സ്വദേശി ഫ്രാന്‍സിസ് (68), നീര്‍ക്കുന്നം സ്വദേശി ഗോപി (76), വള്ളിക്കുന്ന് സ്വദേശി അജയകുമാര്‍ (51), കോമന സ്വദേശി പുരുഷന് (81), എറണാകുളം മുളവുകാട് സ്വദേശിനി മേരി ബാബു (69), പുതുവൈപ്പ് സ്വദേശിനി സി.എസ്. പുഷ്പരാജി (38), തോറ്റകാട്ടുകര ടി.എ. മുഹമ്മദ് അഷ്റഫ് (68), ഉദയംപേരൂര്‍ സ്വദേശി എന്‍.എന്‍. വിശ്വംഭരന് (65), മലപ്പുറം മഞ്ചേരി സ്വദേശി കൃഷ്ണദാസ് (67), കൊടൂര് സ്വദേശിനി തായുമ്മ (70), വല്ലിലാപുഴ സ്വദേശി മുഹമ്മദ് (87), കോഴിക്കോട് നരിക്കുന്നി സ്വദേശി അബ്ദുറഹ്മാന് (68), ബാലുശേരി സ്വദേശി ആര്യന് (70), പെരുവാറ്റൂര്‍ സ്വദേശി ബീരാന് (47), കണ്ണാങ്കര സ്വദേശി ചെറിയേക്കന്‍ (73), മേപ്പയൂര്‍ സ്വദേശി കുഞ്ഞബ്ദുള്ള (65), വടകര സ്വദേശി സെയ്ദ് അബു തങ്ങള്‍ (68), അവിദനല്ലൂര്‍ സ്വദേശി പ്രഭാകര്‍ (67), പന്നിയങ്കര സ്വദേശി മമ്മൂകോയ (82), കണ്ണൂര്‍ എരഞ്ഞോളി സ്വദേശി അമര്‍നാഥ് (69), കാസര്‍ഗോഡ് ചെങ്കള സ്വദേശി അബ്ദുള്ള (66), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1046 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 1010 പേർക്ക് കൂടി കോവിഡ്;650 പേർ രോഗമുക്തർ
തൃശൂർ ജില്ലയിലെ 1010 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 13) കോവിഡ്-19 സ്ഥിരീകരിച്ചു. 650 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9269 ആണ്. തൃശൂർ സ്വദേശികളായ 143 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23785 ആണ്. അസുഖബാധിതരായ 14341 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ:ഗവ. മെഡിക്കൽ കോളേജ് തൃശൂർ-358, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-47, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-46, കില ബ്ലോക്ക് 1 തൃശൂർ-68, കില ബ്ലോക്ക് 2 തൃശൂർ-36, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-143, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-151, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-151, സി.എഫ്.എൽ.ടി.സി കൊരട്ടി-36, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-388, സി.എഫ്.എൽ.ടി.സി നാട്ടിക-445, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-70, എം.എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-84, ജി.എച്ച് തൃശൂർ-18, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-64, ചാവക്കാട് താലൂക്ക് ആശുപത്രി-49, ചാലക്കുടി താലൂക്ക് ആശുപത്രി-13, കുന്നംകുളം താലൂക്ക് ആശുപത്രി-19, ജി.എച്ച്. ഇരിങ്ങാലക്കുട-16, ഡി.എച്ച്. വടക്കാഞ്ചേരി-8, അമല ആശുപത്രി-67, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -91, മദർ ആശുപത്രി-19, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-7, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -4, രാജാ ആശുപത്രി ചാവക്കാട്-2, അശ്വിനി ഹോസ്പിറ്റൽ തൃശൂർ-10, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-19, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-3, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-8, സെന്റ് ആന്റണിസ് പഴുവിൽ-8, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്-4, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-4, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-14.5789 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 550 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 284 പേർ ആശുപത്രിയിലും 266 പേർ വീടുകളിലുമാണ്. 2776 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3511 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 197617 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .ചൊവ്വാഴ്ച 384 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 39 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 470 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.