സ്കൂട്ടറില്‍ സഞ്ചരിച്ച് മദ്യവില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: സ്കൂട്ടറില്‍ സഞ്ചരിച്ച് മദ്യവില്‍പ്പന നടത്തുകയായിരുന്ന വള്ളിവട്ടം ചിരട്ടക്കുന്ന് തെക്കേ വീട്ടില്‍ ഉണ്ണികൃഷ്ണനെ (49) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 14 കുപ്പികളിലായി ഏഴ് ലിറ്റര്‍ മദ്യവും മദ്യ വില്പനക്ക് ഉപയോഗിച്ച ആക്ടീവ സ്കൂട്ടറും, മദ്യം വിറ്റ് ലഭിച്ച 1560 രൂപയും എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ പി.ആര് അനുകുമാറും സംഘവും പിടിച്ചെടുത്തു. അന്വേഷണ സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ഇ.പി ദിബോസ്, ഉദ്യോഗസ്ഥരായ എ സന്തോഷ്, സി.കെ ചന്ദ്രന്, സി.വി ശിവന്, വി.വി ബിന്ദുരാജ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ രഞ്ജു വിനോദ്, ഡ്രൈവര്‍ കെ.കെ. സുധീര്‍ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.