കാറളം ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പലുമായിരുന്ന ഐ.ഡി. ഫ്രാന്‍സിസ് മാസ്റ്റര്‍ അന്തരിച്ചു

കാറളം: തേറുകാട്ടില്‍ ഇഞ്ചോടിക്കാരന്‍ ദേവസി മകന് ഐ.ഡി. ഫ്രാന്‍സിസ് മാസ്റ്റര്‍ (84) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കാറളം ഹോളി ട്രിനിറ്റി പള്ളി ഇളംപുഴ കിഴക്കേ കപ്പേള സെമിത്തേരിയില്‍ നടക്കും. കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു. ചാഴൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് അംഗം, ആക്ടിംഗ് പ്രസിഡന്റ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം, കാറളം ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൃശൂര്‍ അതിരൂപത, ഇരിങ്ങാലക്കുട രൂപത സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി സെന്‍ട്രല്‍ കൗണ്‍സില്‍, ഇരിങ്ങാലക്കുട രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറം, പാലിയേറ്റീവ് സൊസൈറ്റി, പിഡിഡിപി സൊസൈറ്റി എന്നിവയിലും നേതൃത്വം വഹിച്ചിട്ടുണ്ട്. ഭാര്യ: മേഴ്സി ഫ്രാന്‍സിസ് (റിട്ട. അധ്യാപിക, സെന്റ് ആന്റണീസ് ഹൈസ്കൂള്‍, മൂര്‍ക്കനാട്. കാറളം ആലപ്പാടന്‍ ചാക്കേരി കുടുംബാംഗം).
മക്കള്‍: മേരി ലിന് (അധ്യാപിക, ആനന്ദപുരം ശ്രീകൃഷ്ണ സ്കൂള്‍), റോസ് (അധ്യാപിക, ആനന്ദപുരം ശ്രീകൃഷ്ണ സ്കൂള്‍), അനു (അധ്യാപിക, ഗവണ്മെന്റ് എച്ച്എസ്എസ്, വിആര്‍ പുരം), ബാസ്റ്റിന് ഫ്രാന്‍സിസ് (അസി. മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ചെങ്ങാലൂര്‍, കെസിവൈഎം മുന്‍ രൂപത ചെയര്മാന്). മരുമക്കള്‍: ഷിബു വര്‍ഗീസ് പടിക്കല (അഡ്വക്കേറ്റ്, ഇരിങ്ങാലക്കുട), ജോഫി സി. മഞ്ഞളി (പ്രധാനധ്യാപകന്, സെന്റ് ജോസഫ്സ് എച്ച്എസ്എസ്, വേലൂപ്പാടം), സീജോ കരേടന് (സെക്രട്ടറി, പരിയാരം ഗ്രാമപഞ്ചായത്ത്), ടി.എസ്. കാതറിന് (അധ്യാപിക, ബിവിഎം എച്ച്എസ്എസ്, കല്പറമ്പ്).