ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണം; കോണ്‍ഗ്രസ് നഗരസഭ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി

ഇരിങ്ങാലക്കുട: ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നും, അംഗന്‍വാടി ജീവനക്കാരുടെ വേതന വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. നഗരസഭ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി. എസ്. അബുദള്‍ ഹഖ് അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മുഖ്യപ്രഭാഷണം നടത്തി. മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, സിജു യോഹന്നാന്, കുരിയന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. എം.ആര് ഷാജു, ജോസഫ് ചാക്കോ, കെ. വേണു മാസ്റ്റര്‍, വിജയന് എളേടത്ത്, അഡ്വ.വിസി വര്‍ഗീസ്, കെ കെ ചന്ദ്രന്, സനല്‍ കല്ലൂക്കാരന്, ജോമോന് മണാത്ത്, എ.സി. സുരേഷ്, ജോസ് മാമ്പിള്ളി, നിമ്യ ഷിജു, ജെയ്സണ്‍ പാറേക്കാടന്‍, ബിജു അക്കരക്കാരന്‍, ഒ.വി. അവിനാഷ്, മിനി ജോസ്, വിനു ആന്റണി, എന്‍ ജെ ജോയ്, തുടങ്ങിയവര്‍ നേതൃത്വം നല്കി.