ഇരിങ്ങാലക്കുട ബിആര്‍സിയിലെ ഓട്ടിസം സെന്ററില്‍ ലൈബ്രറി ഉദ്ഘാടനം നടന്നു

സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബിആര്‍സിയിലെ ഓട്ടിസം സെന്ററിലെ ലൈബ്രറിയുടെയും ഫുഡ് ഫെസ്റ്റിവലിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബിആര്‍സിയിലെ ഓട്ടിസം സെന്ററിലെ ലൈബ്രറിയുടെയും ഫുഡ് ഫെസ്റ്റിവലിന്റെയും ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. ബിപിസി കെ.ആര്. സത്യപാലന് അധ്യക്ഷത വഹിച്ചു. സിആര്‍സി കോ ഓര്‍ഡിനേറ്റര്‍ സി.ഡി. ഡോളി സ്വാഗതം പറഞ്ഞു. സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആതിര രവീന്ദ്രന് ആമുഖ പ്രഭാഷണം നടത്തി. എഴുത്തുകാരി റെജില ഷെറിന് മുഖ്യാതിഥിയായി. അനുപം പോള്‍ നന്ദി പറഞ്ഞു. രക്ഷിതാക്കളും സ്റ്റാഫും ഉണ്ടാക്കിയ നാടന്‍ വിഭവങ്ങള്‍ അടങ്ങിയ ഫുഡ് ഫെസ്റ്റ് നടന്നു.