സംസ്ഥാനത്ത് (ഒക്ടോബർ 26) 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (ഒക്ടോബർ 26) 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര്‍ 174, ഇടുക്കി 79, കാസര്‍ഗോഡ് 64, വയനാട് 28, പത്തനംതിട്ട 24 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി പ്രശാന്ത് കുമാര്‍ (55), ചേര്‍ത്തല സ്വദേശി ആന്റണി ഡെനീഷ് (37), കോട്ടയം അര്‍പ്പൂകര സ്വദേശി വിദ്യാധരന് (75), എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സിദ്ദിഖ് (62), തൃശൂര്‍ കോട്ടകാട് സ്വദേശിനി റോസി (84), എടത്തുരത്തി സ്വദേശി വേലായുധന് (80), ചേവൂര്‍ സ്വദേശിനി മേരി (62), പാലക്കാട് ചിറ്റൂര്‍ സ്വദേശി ചന്ദ്രശേഖരന് (53), മലപ്പുറം പുതിയ കടപ്പുറം സ്വദേശി അബ്ദുള്ള കുട്ടി (85), കോഴിക്കോട് പനങ്ങാട് സ്വദേശിനി കാര്‍ത്യായിനി അമ്മ (89), വയനാട് തവിഞ്ഞാല്‍ സ്വദേശിനി മറിയം (85), പഴഞ്ഞി സ്വദേശി ഹംസ (62), അമ്പലവയല്‍ സ്വദേശി മത്തായി (71), മാനന്തവാടി സ്വദേശി അബ്ദുള്‍ റഹ്മാന് (89), തൊടുവട്ടി സ്വദേശിനി ഏലിയാമ്മ (78), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഹംസ (75), ഇരിവേരി സുദേശി മമ്മുഹാജി (90), ചോവ സ്വദേശി ജയരാജന് (62), കാസര്‍ഗോഡ് വടംതട്ട സ്വദേശിനി ചോമു (63), തളംകര സ്വദേശി മുഹമ്മദ് കുഞ്ഞി (72) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1352 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.3,711 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 471 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 480 പേർക്ക് കൂടി കോവിഡ്; 723 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (26/10/2020) 480 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 723 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9940 ആണ്. തൃശൂർ സ്വദേശികളായ 115 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 34,832 ആണ്. 24,590 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.ജില്ലയിൽ സമ്പർക്കം വഴി 479 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആറ് കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ: സെന്റ്ട്രൽ പ്രിസൻ ആന്റ് കറക്ഷൻ ഹോം ക്ലസ്റ്റർ വിയ്യൂർ-6, അശ്വിനി ഹോസ്പിറ്റൽ ക്ലസ്റ്റർ ആരോഗ്യപ്രവർത്തകർ-2, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ ആരോഗ്യപ്രവർത്തകർ-1. മറ്റു സമ്പർക്ക കേസുകൾ: 462. ആരോഗ്യ പ്രവർത്തകർ -2, വിദേശത്തുനിന്ന് എത്തിയവർ- 1.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 45 പുരുഷൻമാരും 25 സ്ത്രീകളും പത്ത് വയസ്സിനു താഴെ 17 ആൺകുട്ടികളും 14 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 301
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-79
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-30
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-49
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-42
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-189
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-128
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-178
സി.എഫ്.എൽ.ടി.സി കൊരട്ടി-26
പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-372
സി.എഫ്.എൽ.ടി.സി നാട്ടിക -368
പി .എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-12
ജോ്യാതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-163
ജി.എച്ച് തൃശൂർ-38
കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -36
ചാവക്കാട് താലൂക്ക് ആശുപത്രി -0
ചാലക്കുടി താലൂക്ക് ആശുപത്രി -12
കുന്നംകുളം താലൂക്ക് ആശുപത്രി -26
ജി.എച്ച് . ഇരിങ്ങാലക്കുട -22
ഡി .എച്ച്. വടക്കാഞ്ചേരി -8
എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-87
അമല ആശുപത്രി-59
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-73
മദർ ആശുപത്രി -12
തൃശൂർകോ – ഓപ്പറേറ്റീവ് ആശുപത്രി -12
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-6
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -14
ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 1
രാജാ ആശുപത്രി ചാവക്കാട് – 3
അശ്വിനി ഹോസ്പിറ്റൽ തൃശൂർ- 30
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -17
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 6
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 1
സെന്റ് ആന്റണിസ് പഴുവിൽ – 4
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 0
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 0
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-21
7033 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
തിങ്കളാഴ്ച 1013 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 329 പേർ ആശുപത്രിയിലും 684 പേർ വീടുകളിലുമാണ്. തിങ്കളാഴ്ച മൊത്തം 3885 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2585 പേർക്ക് ആന്റിജൻ പരിശോധനയും 1172 പേർക്ക് ആർടി-പിസിആർ പരിശോധനയും, 128 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 2,67,039 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.തിങ്കളാഴ്ച 419 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 95,820 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 30 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 408 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.