സംസ്ഥാനത്ത് (Nov 26) 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,74,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൊച്ചുതോട് സ്വദേശിനി ലുലാബത്ത് (56), വട്ടിയൂര്‍കാവ് സ്വദേശി സുകമാരന് നായര്‍ (81), കൊല്ലം പാരിപ്പള്ളി സ്വദേശിനി രാജമ്മ (65), ആലപ്പുഴ എം.ഒ. വാര്‍ഡ് സ്വദേശി ടി.എസ്. ഗോപാല റെഡ്ഡിയാര് (57), പുഞ്ചക്കല്‍ സ്വദേശിനി ഷീല (58), മാവേലിക്കര സ്വദേശി സ്റ്റാന്‍ലി ജോണ്‍ (54), മുതുകുളം സ്വദേശി ഗോപാലകൃഷ്ണന് (78), ഇടുക്കി പീരുമേട് സ്വദേശി പല്‍രാജ് (79), കോട്ടയം ഉദയനാപുരം സ്വദേശിനി സുമതികുട്ടിയമ്മ (82), എറണാകുളം പെരുമറ്റം സ്വദേശി വി.കെ. ബഷീര്‍ (67), കണിയനാട് സ്വദേശി എം.പി. ശിവന് (65), ഞാറക്കാട് സ്വദേശി എല്‍ദോസ് ജോര്‍ജ് (50), തൃശൂര്‍ വടന്നകുന്ന് സ്വദേശി രാമകൃഷ്ണന് (89), പഴയന്നൂര്‍ സ്വദേശിനി ആമിന ബീവി (53), കടങ്ങോട് സ്വദേശി അബ്ദുള്‍ റഹ്മാന് (80), കിള്ളന്നൂര്‍ സ്വദേശി സി.എല്‍. പീറ്റര്‍ (68), ചാവക്കാട് സ്വദേശിനി ശാരദ (69), താഴേക്കാട് സ്വദേശി ആന്റോ (59), പാലക്കാട് മംഗല്‍മഠം സ്വദേശി കെ.ഇ. വര്‍ക്കി (96), മലപ്പുറം മംഗലം സ്വദേശിനി അമ്മു (80), കോഴിക്കട് കുന്നമംഗലം സ്വദേശി ഹംസ (50), മടവൂര്‍ സ്വദേശിനി അമ്മുകുട്ടി അമ്മ (90), വളയം സ്വദേശി ഗോവിന്ദ കുറുപ്പ് (76), വടകര സ്വദേശിനി പാത്തൂട്ടി (68), കണ്ണൂര്‍ പന്ന്യന്നൂര്‍ സ്വദേശി സുകുമാരന്‍ (68), തളിപ്പറമ്പ് സ്വദേശിനി ഹേമലത (72), പെരുവ സ്വദേശിനി അയിഷ (76) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2148 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4670 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 582 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (26/11/2020) 573പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 589 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6602ആണ്. തൃശൂർ സ്വദേശികളായ 93പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57135ആണ്. 50113 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.ജില്ലയിൽ വ്യാഴാഴ്ച സമ്പർക്കം വഴി 557 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 032ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 07 പേർക്കും, രോഗ ഉറവിടം അറിയാത്ത 07 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 42പുരുഷൻമാരും 43സ്ത്രീകളും പത്ത് വയസ്സിനു താഴെ 34 ആൺകുട്ടികളും 20 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ്, തൃശൂർ -216
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -45
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 07
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-35
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 36
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-185
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-99
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-102
സി.എഫ്.എൽ.ടി.സി കൊരട്ടി – 23
പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-275
സി.എഫ്.എൽ.ടി.സി, നാട്ടിക -226
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-158
സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-02
ജനറൽ ആശുപത്രി തൃശൂർ-38
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -25
ചാവക്കാട് താലൂക്ക് ആശുപത്രി -23
ചാലക്കുടി താലൂക്ക് ആശുപത്രി -09
കുന്നംകുളം താലൂക്ക് ആശുപത്രി -16
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -12
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-32
അമല ആശുപത്രി-36
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -50
മദർ ആശുപത്രി -10
തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -08
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -02
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -03
രാജാ ആശുപത്രി ചാവക്കാട് – 14
അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 16
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -04
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 06
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 01
സെന്റ് ആന്റണീസ് പഴുവിൽ – 08
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 01
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-09
ആത്രേയ ഹോസ്പിറ്റൽ തൃശൂർ-01
4290പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
വ്യാഴാഴ്ച 666പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 208 പേർ ആശുപത്രിയിലും 458 പേർ വീടുകളിലുമാണ്.
വ്യാഴാഴ്ച 6019 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4720 പേർക്ക് ആന്റിജൻ പരിശോധനയും 1151 പേർക്ക് ആർടി-പിസിആർ പരിശോധനയും 148 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 4,54,068 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 380ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,08,558 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 336പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസലിംഗ് നൽകി. വ്യാഴാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 410പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.