സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,21,285 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഊക്കോട് സ്വദേശിനി ശാലിനി റാണി (50), കൊഞ്ചിറ സ്വദേശി സുബൈദ ബീവി (75), പുല്ലമ്പാറ സ്വദേശിനി ബേബി (67), കളത്തറ സ്വദേശി പൊന്നമ്മ (70), കൊല്ലം മാങ്കോട് സ്വദേശിനി അമ്മിണി (70), കൊട്ടാരക്കര സ്വദേശിനി വരദായനി (65), തട്ടമല സ്വദേശി സൈനുദ്ദീന്‍ (75), കലയനാട് സ്വദേശി പൊടിയന് (68), ആലപ്പുഴ തോട്ടവതല സ്വദേശിനി രാധാമ്മ (65), കോട്ടയം പാക്കില്‍ സ്വദേശി ചാക്കോ (81), വൈക്കം സ്വദേശി സുകുമാരന്‍ (69), എറണാകുളം നെല്ലിക്കുഴി സ്വദേശി സി. മുഹമ്മദ് (62), പോത്തനിക്കാട് സ്വദേശിനി സൈനബ ഹനീഫ (70), തൃശൂര്‍ നെല്ലങ്കര സ്വദേശി അജികുമാര്‍ (40), ചൊവ്വൂര്‍ സ്വദേശി ജോഷി (53), കുന്നംകുളം സ്വദേശി ചിന്നസ്വാമി (70), കോടന്നൂര്‍ സ്വദേശി അന്തോണി (68), മലപ്പുറം കരുവാമ്പ്രം സ്വദേശി അലാവിക്കുട്ടി (60), വേങ്ങര സ്വദേശി ഇബ്രാഹീം (71), കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അലി (85), ഇരിഞ്ഞല്‍ സ്വദേശി തങ്കച്ചന് (65), ഇടിയാങ്കര സ്വദേശി ഇ.വി. യഹിയ (68), പേരാമ്പ്ര സ്വദേശിനി പാറു അമ്മ (92), വയനാട് ചേറായി സ്വദേശി സുബ്രഹ്മണ്യന് (68), കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി ബീവി (67), പൂക്കോട് സ്വദേശി ശ്രിധരന്‍ (69) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2270 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (01/12/2020) 630 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 683 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6298 ആണ്. തൃശൂർ സ്വദേശികളായ 81 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59,712 ആണ്. 52,979 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.ജില്ലയിൽ ചൊവ്വാഴ്ച സമ്പർക്കം വഴി 610പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 12 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേർക്കും, രോഗ ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 41 പുരുഷൻമാരും 46 സ്ത്രീകളും പത്ത് വയസ്സിനു താഴെ 14 ആൺകുട്ടികളും 18 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:1. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ -244
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -36
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 14
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-38
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 46
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-156
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-60
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-124
സി.എഫ്.എൽ.ടി.സി കൊരട്ടി – 18
പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-200
സി.എഫ്.എൽ.ടി.സി, നാട്ടിക -210
ജ്യോതി സി.എഫ്.എൽ.ടി.സി-145
ജനറൽ ആശുപത്രി തൃശൂർ-30
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -21
ചാവക്കാട് താലൂക്ക് ആശുപത്രി -20
ചാലക്കുടി താലൂക്ക് ആശുപത്രി -13
കുന്നംകുളം താലൂക്ക് ആശുപത്രി -14
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -16
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -09
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-33
അമല ആശുപത്രി-27
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -56
മദർ ആശുപത്രി -08
24.. തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -13
രാജാ ആശുപത്രി ചാവക്കാട് – 08
അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 14
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -05
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 06
സെന്റ് ആന്റണീസ് പഴുവിൽ – 05
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11
മോഡേൺ ഹോസ്പിറ്റൽ, കൊടുങ്ങല്ലൂർ -01
4065 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.ചൊവ്വാഴ്ച 256 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 177 പേർ ആശുപത്രിയിലും 79 പേർ വീടുകളിലുമാണ്.5736 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4453 പേർക്ക് ആന്റിജൻ പരിശോധനയും 1026 പേർക്ക് ആർടി-പിസിആർ പരിശോധനയും 257 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 4,79,215 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 470 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,10,526 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 31 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസലിംഗ് നൽകി. ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 432 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.