സംസ്ഥാനത്ത് (Dec 10) 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(Dec 10) 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 68,08,399 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി രഘുനാഥന് പിള്ള (75), ചാല സ്വദേശിനി രാജുള ബീവി (59), പുന്നമുഗള് സ്വദേശി ശശിധരന് നായര്‍ (71), ഊരൂട്ടമ്പലം സ്വദേശിനി സിന്ധ്യാകുമാരി (56), കൊല്ലം കാരിക്കോട് സ്വദേശി ബാബു (59), കോട്ടയം തെള്ളകം സ്വദേശിനി ഷീല (59), എറണാകുളം വേങ്ങൂര്‍ സ്വദേശി ഭാസ്കരന് (65), ചെല്ലാനം സ്വദേശി കെ.ജെ. ആന്റണി (70), ചെങ്ങമനാട് സ്വദേശി കുഞ്ഞുമുഹമ്മദ് (74), തൃശൂര്‍ ചാലക്കുടി സ്വദേശി ശിവരാമന് (56), മുണ്ടൂര്‍ സ്വദേശി ഫിലിപ് (63), ചേര്‍പ് സ്വദേശി സുകുമാരന്‍ (80), പാലക്കാട് തിരുവളത്തൂര് സ്വദേശി അരുചാമി (61), കോട്ടായി സ്വദേശിനി സുബൈദ (55), ചിറ്റൂര്‍ സ്വദേശി അരുചാമി ഗൗഡ (80), പട്ടാമ്പി സ്വദേശി അബൂബക്കര്‍ (62), പള്ളിപ്പുറം സ്വദേശി കെ.വി. ഹരിഹരന് (82), ഒലവക്കോട് സ്വദേശി ഹരിദാസന് (67), മലപ്പുറം വല്ലുവാമ്പ്രം സ്വദേശിനി അച്ചുമ്മ (90), മഞ്ചേരി സ്വദേശി മുഹമ്മദ് (53), തലക്കാട് സ്വദേശി മുഹമ്മദ് മുസ്തഫ (51), കോഴിക്കോട് ചേനോലി സ്വദേശിനി രാധ (69), കട്ടിപ്പാറ സ്വദേശി അബൂബക്കര്‍ (80), കൂട്ടോലി സ്വദേശി പ്രസാദ് (40), കണ്ണൂര്‍ ചേറുപറമ്പ് സ്വദേശി കൃഷ്ണന് (75), തില്ലങ്കേരി സ്വദേശി ബേബി സുരേഷ് (76) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2533 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂര്‍ ജില്ലയില്‍ 393 പേര്‍ക്ക് കൂടി കോവിഡ്: 638 പേര് രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച 10/12/2020 393 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 638 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6042 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 123 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 64,387 ആണ്. 57,858 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 378 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 06 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 26 പുരുഷന്മാരും 31 സ്ത്രീകളുംപത്ത് വയസ്സിനു താഴെ 11 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.1. ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ – 2182. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -323. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 114. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍-325. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍- 306. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-1647. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1, വേലൂര്‍-878. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2, വേലൂര്‍-1609. സി.എഫ്.എല്‍.ടി.സി കൊരട്ടി – 1310. പി . സി. തോമസ് ഹോസ്റ്റല്‍, തൃശ്ശൂര്‍25011. സി.എഫ്.എല്‍.ടി.സി, നാട്ടിക -14112. ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി 14513. ജനറല്‍ ആശുപത്രി തൃശ്ശൂര്‍-2614. കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -3915. ചാവക്കാട് താലൂക്ക് ആശുപത്രി -1716. ചാലക്കുടി താലൂക്ക് ആശുപത്രി -917. കുന്നംകുളം താലൂക്ക് ആശുപത്രി -0618. ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട -1819. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -820. എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍-3721. അമല ആശുപത്രി-2122. ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍ -5623. മദര്‍ ആശുപത്രി -0824. തൃശ്ശൂര്‍ കോ – ഓപ്പറേറ്റീവ് ആശുപത്രി -0325. എലൈറ്റ് ഹോസ്പിറ്റല്‍ തൃശ്ശൂര്‍ -0326. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -0727. രാജാ ആശുപത്രി ചാവക്കാട് – 0628. അശ്വിനി ഹോസ്പിറ്റല്‍ തൃശ്ശൂര്‍ – 1629. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -0430. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം – 0631. സെന്റ് ആന്റണിസ് പഴുവില്‍ – 0332. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം – 0133. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍-0534. മരിയ തെരേസ ഹോസ്പിറ്റല്‍ മാള – 0535. അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 064057 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്.505 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 102 പേര് ആശുപത്രിയിലും 403 പേര് വീടുകളിലുമാണ്. 4358 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3290 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 921 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 147 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 5,26,484 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 460 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 114351 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 36 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി. ഇന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 508 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.