ടിവി നല്കി
ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാതിരുന്ന ആറാം വാര്‍ഡിലെ കാലാവരപ്പറമ്പില് ആന്‍സി പെരേരയുടെ മക്കളായ ജെനീറ്റ, ജെസ്മിയ എന്നിവര്‍ക്കു പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ടിവി വീട്ടില്‍ എത്തിച്ചു നല്കി. മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി ടിവി കുട്ടികള്‍ക്കു കൈമാറി. ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ ടി.എസ്. പവിത്രന്, ടി.ആര്. ഷാജു, മണ്ഡലം ഭാരവാഹികളായ പ്രിന്‍സ് മാത്യു, ടി.ആര്. രാജേഷ്, ഇ.കെ. സുബ്രഹ്മണ്യന്, സി.പി. വില്‍സണ്‍, പഞ്ചായത്തു മെമ്പര്‍മാരായ കത്രീന ജോര്‍ജ്, പി.കെ. സതീശന് എന്നിവര്‍ സന്നിഹിതരായി. ജെനീറ്റ മതിലകം സെന്റ് ജോസഫ് സ്കൂളില്‍ ഏഴാം ക്ലാസിലും ജെസ്മിയ എടക്കുളം എസ്എന്‍ജിഎസ് യുപി സ്കൂളിലുമാണ് പഠിക്കുന്നത്.