പ്രധാനപ്പെട്ട ജലസ്രോതസുകളില്‍ ഒന്നായ നീര്‍ക്കുളത്തിന് ശാപമോക്ഷം: വൃത്തിയാക്കല്‍ ആരംഭിച്ചു
കാട്ടൂര്‍: പഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസ്രോതസുകളില്‍ ഒന്നായ വാടച്ചിറ നീര്‍ക്കുളം വൃത്തിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഏറെ നാളായി പായലും പുല്ലും നിറഞ്ഞു കിടന്നിരുന്ന കുളമാണു ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നു 15 ലക്ഷം രൂപ ചെലവഴിച്ചു വൃത്തിയാക്കുന്നത്. പരിസര പ്രദേശങ്ങളിലെ കിണറുകളിലേക്കു പ്രവഹിക്കുന്ന നീരുറവകള്‍ നീര്‍കുളത്തില്‍ നിന്നാണെന്നാണു കണക്കാക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് വൃത്തിയാക്കല്‍ നടപടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം അമിത മനോജ്, കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. സന്ദീപ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.വി. ലത, വാര്‍ഡ് അംഗം പി.എസ്. അനീഷ് എന്നിവര്‍ നേതൃത്വം നല്കി.