കാര്‍ഷിക യന്ത്രങ്ങളുടെയും പുഷ്പ ഫല ഔഷധ സസ്യങ്ങളുടെയും പ്രദര്‍ശനവും വില്പനയും സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട: സിറ്റിസന്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക യന്ത്രങ്ങളുടെയും പുഷ്പ ഫല ഔഷധ സസ്യങ്ങളുടെയും പ്രദര്‍ശനവും വില്പനയും സംഘടിപ്പിക്കുന്നു. ഠാണാ ജംഗ്ഷന്റെ വടക്ക് ഭാഗത്ത് തയാറാക്കിയ മൈതാനിയില്‍ തുടങ്ങുന്ന മേള വെള്ളിയാഴ്ച മുതല്‍ നവംബര്‍ ഒന്നു വരെ നീണ്ടു നില്ക്കും. മേള വെള്ളിയാഴ്ച രാവിലെ 10 നു പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിക്കും. സംഘാടകസമിതി ചെയര്മാന് കെ.എസ്. രമേഷ്, സംസ്ഥാന വനിതാഫെഡ് ചെയര്‍പേഴ്സണ്‍ അഡ്വ. കെ.ആര്. വിജയ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബേബി ജോസ് കാട്ടല് മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത്ത്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, സംഘാടകസമിതി കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിക്കും. പച്ചക്കറി വിത്തുകള്‍, തൈകള്‍, കാര്‍ഷിക ഇതര ഉത്പന്നങ്ങള്‍ എന്നിവയുടെ വിപണനവും മേളയുടെ ഭാഗമായി ഉണ്ടാകുമെന്നു പത്രസമ്മേളനത്തില്‍ ഇരിങ്ങാലക്കുട സിറ്റിസണ്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് ടി.എസ്. സജീവന്, വൈസ് പ്രസിഡന്റ് വി.ടി. ഡേവിസ്, സെക്രട്ടറി ഷിജി റോമി എന്നിവര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ സംഘം പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍, ഡയറക്ടര്‍ ബോഡ് അംഗങ്ങളായ സുജേഷ് കണ്ണാട്ട്, അനില്‍കുമാര്‍, കെ.എസ്. രമേഷ്, അബ്ദുള്‍ ലത്തീഫ്, വര്‍ഗീസ് അക്കരക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.