ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികളായി ഉരുള്‍പൊട്ടലിന്റെ ശാസ്ത്രം എന്ന വിഷയത്തില്‍ ശാസ്ത്രാവബോധ ക്ലാസ് നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജും ഇകെഎന്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രവും സംയുക്തമായി ഹൈസ്കൂള്‍ വിദ്യാര്‍ഥികളായി ഉരുള്‍പൊട്ടലിന്റെ ശാസ്ത്രം എന്ന വിഷയത്തില്‍ ശാസ്ത്രാവബോധ ക്ലാസ് നടത്തി. പരിസ്ഥിതി ശാസ്ത്രജ്ഞനും, ദുരന്ത നിവാരണ വിദഗ്ധനുമായ ഡോ. എസ്. ശ്രീകുമാര്‍ ക്ലാസ് നയിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളം നേരിടുന്ന പ്രകൃതിക്ഷോഭങ്ങളുടേയും പ്രകൃതിദുരന്തങ്ങളുടേയും പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളില്‍ ഒരു അവബോധമുണ്ടാക്കലായിരുന്നു ക്ലാസിന്റെ ലക്ഷ്യം. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഇകെഎന്‍ കേന്ദ്രം പ്രസിഡന്റ് ഡോ. മാത്യു പോള്‍ ഊക്കന്‍, സെക്രട്ടറി ഡോ. ടി. സോണി ജോണ്‍, കണ്‍വീനര്‍ കെ. മായ എന്നിവര്‍ സംസാരിച്ചു.