ഠാണാ- ചന്തക്കുന്ന് റോഡ് വികസനം; കള്ളംപറഞ്ഞ നഗരസഭ ചെയര്‍പേഴ്സന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രതിഷേധം

നഗരസഭ ചെയര്‍പേഴ്സണ്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധം കെ.ആര്. വിജയ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഠാണാ- ചന്തക്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് നഗരസഭയുടെ വീഴ്ച മറച്ചുവച്ച് കള്ളംപറഞ്ഞ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാമന്ദിരത്തിന് മുന്നില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. റോഡ് നിര്‍മാണത്തിനായി നഗരസഭയുടെ അധീനതയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ മുതല്‍ ജില്ലാ ഭരണകൂടത്തില്‍നിന്നും പൊതുമരാമത്ത് വകുപ്പില്‍നിന്നും ലഭിച്ച കത്തുകള്‍ പൂഴ്ത്തിവച്ച് നഗരസഭ ചെയര്‍പേഴ്സണും കൂട്ടാളികളും ജനങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തിച്ചതായും എല്‍ഡിഎഫ് വിമര്‍ശിച്ചു. സൈക്കിള്‍ യാത്രപോലും നടത്താന്‍കഴിയാത്ത അവസ്ഥയാണ് ബൈപാസ് അടക്കമുള്ള പട്ടണത്തിലെ റോഡുകളെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.ആര്. വിജയ പ്രതിഷേധം ഉദ്ഘാടനംചെയ്തു. കൗണ്‍സിലര്‍ അല്‍ഫോണ്‍സ തോമസ് അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍മാരായ സി.സി. ഷിബിന്‍, അഡ്വ. ജിഷ ജോബി, അംബിക പള്ളിപ്പുറത്ത്, ടി.കെ. ജയാനന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.