ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ നല്കി

പടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ആംഗ്ലോ ഇന്ത്യന്‍ സ്കൂളില്‍ വെള്ളാങ്കല്ലൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പഠന സഹായ പുസ്തകങ്ങളുടെ വിതരണം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ അഡ്വ. ജോണ്‍ നിധിന് തോമസ് ഉദ്ഘാടനം ചെയ്യുന്നു.
പടിയൂര്‍: സെന്റ് സെബാസ്റ്റ്യന്‍ ആംഗ്ലോ ഇന്ത്യന്‍ സ്കൂളില്‍ വെള്ളാങ്കല്ലൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പഠന സഹായ പുസ്തകങ്ങള്‍ വിതരണം ചെയ്തു. പുസ്തക വിതരണോദ്ഘാടനം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ അഡ്വ. ജോണ്‍ നിധിന് തോമസ് നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് സുരേഷ് വിജയന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് സെബാസ്റ്റ്യന്‍ പെരെര, ക്ലബ് ഭാരവാഹികളായ പ്രമോദ് വര്‍മ, സുബഹ് ലാല്‍, സുധിന്‍ അശോക് എന്നിവര്‍ പ്രസംഗിച്ചു.