കൂടല്‍മാണിക്യത്തില്‍ മനീന്ദര്‍ജീത് സിംഗ് ബിട്ട നാലമ്പല ദര്‍ശനത്തിനെത്തി

അഖിലേന്ത്യാ തീവ്രവാദ വിരുദ്ധ മുന്നണി ചെയര്മാന് മനീന്ദര്‍ജീത് സിംഗ് ബിട്ട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു.
ഇരിങ്ങാലക്കുട: അഖിലേന്ത്യാ തീവ്രവാദ വിരുദ്ധ മുന്നണി ചെയര്മാന് മനീന്ദര്‍ജീത് സിംഗ് ബിട്ട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കനത്ത ബന്തവസ്സില്‍ എത്തിയ അദ്ദേഹത്തെ കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗം ഡോ. മുരളി ഹരിതം, അഡ്മിനിസ്ട്രേറ്റര്‍ രാധേഷ് എന്നിവര്‍ ചേര്‍ന്ന് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ വച്ച് സ്വീകരിച്ചു. സഹധര്‍മ്മിണി മന്ജ്യോതി ചോപ്ടയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഏകദേശം ഒന്നര മണിക്കൂറോളം ഭിട്ട സംഗമേശ സന്നിധിയാല്‍ ചെലവഴിച്ചു.