സെന്റ് ജോസഫ്സ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം വാര്‍ഷിക അസോസിയേഷന് ഉദ്ഘാടനം ചെയ്തു

സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം വാര്‍ഷിക അസോസിയേഷന് ഉദ്ഘാടനം ചിന്മയ വിശ്വവിദ്യപീഠം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. ആനന്ദ് ഹരീന്ദ്രന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം വാര്‍ഷിക അസോസിയേഷന് ഉദ്ഘാടനം ചിന്മയ വിശ്വവിദ്യപീഠം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. ആനന്ദ് ഹരീന്ദ്രന്‍ നിര്‍വഹിച്ചു. ഡാറ്റയുടെ സ്വാധീനവും ശക്തിയും എന്ന വിഷയത്തെ ആസ്പദമാക്കി ഡാറ്റയുടെ ആധുനിക പ്രസക്തി വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന് അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി അമ്പിളി ജേക്കബ്, അസോസിയേഷന് സെക്രട്ടറി പി. നവ്യ എന്നിവര്‍ സംസാരിച്ചു.