ക്രൈസ്റ്റ് കോളജില്‍ മാനേജ്മെന്റ് റിസര്‍ച്ച് ഹബ്ബ് ആരംഭിച്ചു

ക്രൈസ്റ്റ് കോളജില്‍ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ക്രൈസ്റ്റ് മാനേജ്മെന്റ് റിസര്‍ച്ച് ഹബ്ബ് (സിഎംആര്എച്ച്) ന്റെ ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് മാനേജ്മെന്റ് റിസര്‍ച്ച് ഹബ്ബ് (സിഎംആര്എച്ച്) ആരംഭിച്ചു. നാലുവര്‍ഷ ബിബിഎ ബിരുദ വിദ്യാര്‍ഥികളില്‍ ഗവേഷണത്തോടുള്ള താല്പര്യം വര്‍ധിപ്പിക്കുക, പാഠ്യപദ്ധതിയുടെ ഭാഗമായി നൂതന മാനേജ്മെന്റ് മേഖലകളില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുക, ഗവേഷണ ഫലങ്ങള്‍ സാമൂഹിക നന്മയ്ക്കായി പ്രായോഗികതലത്തില്‍ ഏകോപിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. കേരളത്തില്‍ തന്നെ ബിരുദ വിദ്യാര്‍ഥികളില്‍ ഗവേഷണം പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള സമഗ്രമായ ആദ്യത്തെ സംരംഭമാണ് സിഎംആര്എച്ച്.
കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം ഡയറക്ടര്‍ റവ.ഡോ. വില്‍സണ്‍ തറയില്‍ സിഎംഐ, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി പ്രഫ. സി.എല്‍. ബേബി ജോണ്‍, മാനേജ്മെന്റ് സ്റ്റഡീസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. എ.എസ്. കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. കോമ്പസ് വിദഗ്ധ പ്രഭാഷണ പരമ്പരയുടെ ഭാഗമായി കോഴിക്കോട് ദേവഗിരി കോളജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി മനു ആന്റണി എഐ യുഗത്തില്‍ മാനേജ്മെന്റ് റിസര്‍ച്ചിന്റെ പ്രസക്തി എന്ന വിഭാഗത്തില്‍ പ്രഭാഷണം നടത്തി.