കാറളം പഞ്ചായത്ത് ദുര്‍ഭരണത്തിനെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

വെള്ളാനിയിലെ ഫ്ലാറ്റ് പണി ഉടന്‍ പൂര്‍ത്തിയാക്കുക, കാറളം പഞ്ചായത്ത് ദുര്‍ഭരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് തൃശൂര്‍ സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്യുന്നു.
കാറളം: 74 കുടുംബങ്ങള്‍ക്കുള്ള വെള്ളാനി ഫ്ലാറ്റ് പണി ഉടന്‍ പൂര്‍ത്തിയാക്കുക, കാറളം പഞ്ചായത്ത് ദുര്‍ഭരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കാറളം സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫീസിന് മുന്പില് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം തൃശൂര്‍ സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രിയ അനില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി വി.സി. രമേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് രാമചന്ദ്രന് കോവില്‍ പറമ്പില്‍, മണ്ഡലം വൈസ് പ്രസിഡന്റും മെമ്പറുമായ അജയന് തറയില്‍, വാര്‍ഡ് മെമ്പര്‍ സരിത വിനോദ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.എസ്. സുഭാഷ്, രാജന് കുഴുപ്പുള്ളി, ജോയ്സന്‍, ഭരതന് കുന്നത്ത്, ഇ.കെ. അമരദാസ് എന്നിവര്‍ സംസാരിച്ചു.