ചുഴലികാറ്റില്‍ പടിയൂര്‍ ചെട്ടിയാലില്‍ വീട് തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണു

എടതിരിഞ്ഞി വില്ലേജിലെ ചെട്ടിയാലില്‍ ചിറയത്ത് പൗലോസ് ബിജോയിയുടെ വീടിന്റെ ഷീറ്റുമേഞ്ഞ മേല്‍ക്കൂര അടര്‍ന്നു താഴെ പതിച്ചനിലയില്‍.
പടിയൂര്‍: എടതിരിഞ്ഞി വില്ലേജിലെ ചെട്ടിയാലില്‍ കാറ്റില്‍ വീടു തകരുകയും മരങ്ങള്‍ കടപുഴകി മറിയുകയും ഉണ്ടായി. ശക്തമായ കാറ്റില്‍ ചിറയത്ത് പൗലോസ് ബിജോയിയുടെ വീടിന്റെ ഷീറ്റുമേഞ്ഞ മേല്‍ക്കൂര അടര്‍ന്നു പറന്നു നീങ്ങി താഴെ പതിച്ചു. സംഭവം നടക്കുന്ന സമയം ബിജോയിയും ഭാര്യ ജെയിനി, മക്കള്‍ എന്നിവര്‍ വീട്ടില്‍ ഉണ്ടായിരുന്നു. ചരുന്തറ വീട്ടില്‍ ആനന്ദന്റെ പറമ്പിലെ പുളിമരം വീണു വീടിന് ഭാഗികമായി നാശനഷ്ടങ്ങള്‍ സംഭവിച്ചീട്ടുണ്ട്.
