മുനയം ബണ്ട് പൂര്‍ണമായി പൊളിച്ചു നീക്കണം; കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി

കാട്ടൂര്‍ മുനയം ബണ്ട് പൂര്‍ണമായി പൊളിച്ചു നീക്കാത്തതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനയം ബണ്ട് പരിസരത്ത് നടന്ന പ്രതിഷേധസമരം ജില്ലാ സെക്രട്ടറി അഡ്വ. സതീഷ് വിമലന് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: കാട്ടൂര്‍, കാറളം, പൊറത്തിശേരി ഭാഗങ്ങളിലെ വെള്ളകെട്ടിന് കാരണമായ മുനയം ബണ്ട് പൂര്‍ണമായി പൊളിച്ചു നീക്കാത്തതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനയം ബണ്ട് പരിസരത്ത് പ്രതിഷേധസമരം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. സതീഷ് വിമലന് പ്രതിഷേധസമരം ഉദ്ഘാടനം നിര്‍വഹിച്ചു. കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് എ.പി. വില്‍സണ്‍, കാട്ടൂര്‍ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, പഞ്ചായത്ത് അംഗം ഇ.എല്‍. ജോസ്, കെ.എച്ച്. അബൂബക്കര്‍, ബെറ്റി ജോസ്, ജോയ് കവലക്കാട്ട്, കെ.കെ. സതീശന് എന്നിവര്‍ സംസാരിച്ചു.