കന്യാസ്ത്രീകളുടെ അറസ്റ്റ്’; രൂപത മാതൃവേദി ശക്തമായി പ്രതിഷേധം

കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതില്‍ രൂപത മാതൃവേദി സംഘടിപ്പിച്ച പ്രതിഷേധം.
ഇരിങ്ങാലക്കുട: ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകള്‍ക്കെതിരെ നടന്ന അറസ്റ്റില്‍ രൂപത മാതൃവേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭരണഘടന വിഭാവനം നല്കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നു രൂപത മാതൃവേദി വിലയിരുത്തി. മാതൃവേദി രൂപത ഡയറക്ടര്‍ ഫാ. ആന്റോ കരിപ്പായി, രൂപത പ്രസിഡന്റ് സിനി ഡേവിസ് കാവുങ്ങല്‍, കല്ലേറ്റുംകര വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, അസിസ്റ്റന്റ് വികാരി ഫാ.ജിതിന്. മാതൃവേദി സെക്രട്ടറി സെലിന് ജെയ്സന്, ട്രഷറര്‍ സിനി ജോബി ,കല്ലേറ്റുംകര മാതൃവേദി പ്രസിഡന്റ് ഗില്‍സി ജോസ്, കുറ്റിക്കാട് ഫൊറോന പ്രസിഡന്റ് റോസി ജോസ്, കല്ലേറ്റുംകര മാതൃവേദി സെക്രട്ടറി മേരി ജോണ്സണ് എന്നിവര്‍ സംസാരിച്ചു.