കൊയ്ത്ത് പാട്ടിന്റെ അകമ്പടിയോടെ കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പില്‍ കൊയ്ത്തുത്സവം

കൂടല്‍മാണിക്യം ദേവസ്വം ഇല്ലംനിറയ്ക്കാവശ്യമായ നെല്‍ക്കതിരുകള്‍ കൊട്ടിലാക്കല്‍ പറമ്പില്‍നിന്ന് കൊയ്തെടുക്കുന്നു.
ഇരിങ്ങാലക്കുട: കൊയ്തുപാട്ടിന്റെ ഈണത്തില്‍ കൂടല്‍മാണിക്യം ദേവസ്വം ഇല്ലംനിറയ്ക്കാവശ്യമായ നെല്‍ക്കതിരുകള്‍ കൊയ്തെടുത്തു. കൊട്ടിലാക്കല്‍ പറമ്പില്‍ നടന്ന ചടങ്ങില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. തന്ത്രി പ്രതി നിധി ഗോവിന്ദന് നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി. കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത മനുരത്ന നെല്‍വിത്തുകള്‍ ആണ് ഇവിടെ കര നെല്‍ കൃഷിയുടെ ഭാഗമായി വിതച്ചിരുന്നത്.
90 ദിവസം മൂപ്പുള്ള നെല്വിത്തായതിനാല് ജലസേചന സൗകര്യം കുറവുള്ള ഇടങ്ങളിലേക്ക് ഉത്തമമാണ് ഈ ഇനം നെല്ല്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കൂടല്‍മാണിക്യം ഇല്ലം നിറക്ക് ആവശ്യമായ നെല്‍ക്കതിരുകള്‍ സ്വന്തം ഭൂമിയില്‍ നിന്നാണ് വിളവെടുക്കാറ്. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. അജയ് കുമാര്‍, കെ ബിന്ദു, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ രാദേശ് ദേവസ്വം ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.