ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ കെട്ടിടം തകര്‍ന്നുവീണു: ആര്‍ക്കും പരിക്കില്ല

ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ കെട്ടിടം തകര്‍ന്നു വീണ നിലയില്‍
ഇരിങ്ങാലക്കുട: മാര്‍ക്കറ്റില്‍ കെട്ടിടം തകര്‍ന്നുവീണു; ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്. മാര്‍ക്കറ്റില്‍ കുരിശങ്ങാടി കപ്പേള റോഡില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള രണ്ടു നില കെട്ടിടത്തിന്റെ പിറകുവശമാണ് ഇടിഞ്ഞുവീണത്. തൊട്ടുപിറകെ പ്രവര്‍ത്തിക്കുന്ന തട്ടുകടയുടെ സമീപത്തേക്കാണ് കെട്ടിടം തകര്‍ന്നു വീണതെങ്കിലും തട്ടുകടയ്ക്ക് നാശനഷ്ടങ്ങള്‍ ഒന്നുമുണ്ടായില്ല. 90 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ കെട്ടിടം. കെട്ടിടത്തിന്റെ ഒരു ഭാഗം മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയില്‍ ആയതിനാല്‍ കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് ഉടമസ്ഥര്‍ താലൂക്കിലും മറ്റും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വില്ലേജ് അധികൃതര്‍ കഴിഞ്ഞയാഴ്ച സന്ദര്‍ശനം നടത്തി കെട്ടിടം ബലക്ഷയം ഉള്ളതാണെന്ന് കാണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
