കന്യാസ്ത്രീകളെ ജയിലിലടച്ചതില്‍ കരുവന്നൂര്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രതിഷേധം

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതില്‍ കരുവന്നൂര്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ജാഥ.
കരുവന്നൂര്‍: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതില്‍ കരുവന്നൂര്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. ഡയറക്ടര്‍ ഫാ. ഡേവിസ് കല്ലിങ്ങല്‍, പ്രസിഡന്റ് ജോസഫ് തെക്കൂടന്‍, ജനറല്‍ സെക്രട്ടറി റാഫേല്‍ പെരുമ്പുള്ളി, ട്രഷറര്‍ സോബി പാറെമല്, കേന്ദ്രസമിതി പ്രസിഡന്റ എ.ഡി. ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. സെന്റ് മേരീസ് പള്ളിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ പുത്തന്‍തോട്, തേലപ്പിള്ളി വഴി പള്ളിയില്‍ സമാപിച്ചു.